നടന്‍ കൊഞ്ചട ശ്രീനിവാസ് അന്തരിച്ചു

തെലുഗ് സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് കൊഞ്ചട ശ്രീനിവാസ് പ്രശസ്തനായത്

Update: 2022-01-20 10:00 GMT
Editor : ijas

തെലുഗു നടന്‍ കൊഞ്ചട ശ്രീനിവാസ്(47) അന്തരിച്ചു. ആന്ധ്രയിലെ കാസിബുഗയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രീനിവാസ് കുഴഞ്ഞുവീഴുകയും നെഞ്ചിന് പരിക്കേല്‍ക്കുകയുമായിരുന്നെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. ഹൃദയത്തിന് ഗുരുതര പ്രശ്നങ്ങള്‍ സ്ഥിരീകരിച്ച താരം രോഗകിടക്കയിലായിരുന്നു. അടുത്തിടെ ചികിത്സയ്ക്ക് ശേഷം ശ്രീകാകുളത്തെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം ശംക്രാന്തി ആഘോഷിക്കാന്‍ പോയിരുന്നു. വീട്ടില്‍ വെച്ച് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തെലുഗ് സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് കൊഞ്ചട ശ്രീനിവാസ് പ്രശസ്തനായത്. 40 ലധികം സിനിമകളിലും 10 സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശങ്കർ ദാദ എം.ബി.ബി.എസ്, ആദി, പ്രേമ കാവലി തുടങ്ങിയ ചിത്രങ്ങളിലെ ശ്രീനിവാസിന്‍റെ പ്രകടനം പ്രേക്ഷക നിരൂപക പ്രശംസ നേടിയവയായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News