വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ നിന്നും ടൊവിനോയുടെ ബംഗീ ജമ്പിങ്; ശരിക്കും മിന്നലടിച്ചോ എന്ന് ആരാധകര്‍

സാംബെസി നദിക്കു കുറുകെയുള്ള ഹിസ്റ്റോറിക് പാലത്തില്‍ നിന്നാണ് ബഞ്ചി ജമ്പിങ് നടത്തിയത്

Update: 2023-04-13 05:04 GMT

ബംഗീ ജമ്പിങ് ആസ്വദിക്കുന്ന ടൊവിനോ തോമസ്

സിനിമയിലെന്ന പോലെ സോഷ്യല്‍മീഡിയയിലും സജീവമായ താരമാണ് ടൊവിനോ തോമസ്. സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം നടന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ നിന്നും ബംഗീ ജമ്പിങ് ചെയ്യുന്ന വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.


സാംബെസി നദിക്കു കുറുകെയുള്ള ഹിസ്റ്റോറിക് പാലത്തില്‍ നിന്നാണ് ബഞ്ചി ജമ്പിങ് നടത്തിയത്. വിദഗ്ധരുടെ സഹായത്തോടെയാണ് താരം ബഞ്ചി ജമ്പിങ് ചെയ്തത്. 'ഓരോ ഉയര്‍ച്ചയും വീഴ്ചയില്‍ നിന്നാണ് തുടങ്ങുന്നത്.ഇവിടെ ഞാൻ വീഴ്ച കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടുന്നു, അതിനാൽ എന്നെങ്കിലും എനിക്ക് പറക്കാൻ കഴിയും'' എന്നാണ് താരം കുറിച്ചത്. കയ്യില്‍ ക്യാമറയും പിടിച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ ചാട്ടം. ഇത്ര ഉയരത്തില്‍ നിന്നും ചാടിയതിന്‍റെ ആശങ്കയൊന്നും താരത്തിന്‍റെ മുഖത്തുണ്ടായിരുന്നില്ല. ചിരിയോടെ ചാട്ടം ആസ്വദിക്കുകയാണ് താരം. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്‍റുമായി എത്തിയത്. ശരിക്കും മിന്നലടിച്ചോ എന്നായിരുന്നു ചിലരുടെ സംശയം.

Advertising
Advertising

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News