കളർഫുളളായി ഡാൻസിൽ ആറാടി ടൊവീനോയുടെ മണവാളൻ വസീം, തല്ലുമാലയിലെ കണ്ണിൽ പെട്ടോളേ പുറത്ത്

കളർഫുള്ളായ വസ്ത്രങ്ങളിൽ ടൊവിനോയുടെ ആകർഷകമായ ഡാൻസാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്.

Update: 2022-05-03 07:31 GMT
Editor : Sikesh | By : Web Desk

ടൊവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയിലെ ആദ്യഗാനം പുറത്ത്. മ്യൂസിക് 247 എന്ന യു ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട കണ്ണിൽ പെട്ടോളെ എന്ന പെപ്പി ഗാനത്തിന് മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചത്. ചിത്രത്തിൽ മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോയും പാത്തു എന്ന കഥാപാത്രത്തെ കല്യാണിയും അവതരിപ്പിക്കുന്നു.

കളർഫുള്ളായ വസ്ത്രങ്ങളിൽ ടൊവിനോയുടെ ആകർഷകമായ ഡാൻസാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്. ഒപ്പം സ്റ്റൈലിഷായി കല്യാണിയുമുണ്ട്. ടൊവിനോ ഇതുവരെ ചെയ്തതിൽ നിന്നും ഏറെ പുതുമകളുളള കഥാപാത്രമാണ് മണവാളൻ വസീം എന്നാണ് സൂചനകൾ. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ബിനു പപ്പു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertising
Advertising

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കണ്ണിൽ പെട്ടോളേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ്, ഇർഫാനാ ഹമീദ് എന്നിവർ ചേർന്നാണ്. വിഷ്ണു വിജയ് ആണ് സംഗീതം.അറബിക്-മലയാളം ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മു.രി. റാപ്പ് വരികൾ - ഇർഫാന ഹമീദ്. മുഹ്‌സിൻ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദാണ്. ഗാനരചന മുഹ്സിൻ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം ആഷിക് ഉസ്മാനാണ്. വിതരണം സെൻട്രൽ പിക്‌ചേഴ്‌സ്.


Full View


Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News