'സകല മണ്ഡലങ്ങളിലും ഓടിനടന്ന് തോൽപ്പിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?'

പിഷാരടി പ്രചാരണത്തിനെത്തിയ മണ്ഡലങ്ങളില്‍ എല്ലാം സ്ഥാനാര്‍ഥികള്‍ തോറ്റെന്ന് ട്രോള്‍

Update: 2021-05-04 03:52 GMT

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ താരപ്രചാരകനായിരുന്നു രമേഷ് പിഷാരടി. പിഷാരടി പ്രചാരണത്തിനെത്തിയ മണ്ഡലങ്ങളില്‍ എല്ലാം സ്ഥാനാര്‍ഥികള്‍ തോറ്റെന്ന ട്രോളുമായി സിപിഎം അനുകൂലികള്‍ രംഗത്തെത്തി. സംവിധായകന്‍ എം.എ നിഷാദും ട്രോള്‍ ഏറ്റുപിടിച്ചു.

"സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ഭായിക്ക് ..?

But I can

-പിഷാരടി"- എന്നാണ് നിഷാദിന്‍റെ ഫേസ് ബുക്ക് കുറിപ്പ്.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള രമേശ് ചെന്നിത്തലയുടെ കേരള യാത്രയില്‍ രമേഷ് പിഷാരടി പങ്കെടുത്തിരുന്നു. സുഹൃത്ത് ധര്‍മജന്‍ ബോള്‍ഗാട്ടി സ്ഥാനാര്‍ഥിയായതിന് പിന്നാലെ യുഡിഎഫ് പ്രചാരണ വേദികളിലും പിഷാരടി സജീവമായി. ധര്‍മജന് പുറമെ വി.എസ് ശിവകുമാര്‍, ശബരീനാഥന്‍, പി കെ ഫിറോസ്, വി.ടി ബല്‍റാം, കെഎന്‍എ ഖാദര്‍ തുടങ്ങി നിരവധി സ്ഥാനാര്‍ഥികള്‍ക്കായി രമേഷി പിഷാരടി വോട്ട് അഭ്യര്‍ഥിച്ചിരുന്നു.

Advertising
Advertising

സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ബായിക്ക് ..?

But I can 😍😕

-പിഷാരടി

Posted by MA Nishad on Monday, May 3, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News