എന്തൊരു നാണംകെട്ട മാര്‍ക്കറ്റിംഗ്; കജോളിന്‍റെ 'സോഷ്യല്‍മീഡിയ ഇടവേള' വെബ് സിരീസ് പ്രമോഷന്‍, നടിക്കെതിരെ വിമര്‍ശനം

ഇന്‍സ്റ്റഗ്രാമില്‍ 14.5 മില്യണ്‍ ഫോളോവേഴ്സുള്ള നടിയാണ് കജോള്‍

Update: 2023-06-10 06:36 GMT

കജോള്‍

മുംബൈ: ജീവിതം കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സോഷ്യല്‍മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്നുമുള്ള ബോളിവുഡ് നടി കജോളിന്‍റെ പോസ്റ്റ് വെബ് സിരീസ് പ്രമോഷനുവേണ്ടി. ഡിസ്ന് ഹോട്ട്സ്റ്റാറില്‍ വരാന്‍ പോകുന്ന 'ദ ട്രയല്‍' എന്ന സിരീസിന്‍റെ പ്രമോഷന്‍റെ ഭാഗമായിട്ടായിരുന്നു പോസ്റ്റ്. ഇതോടെ ആരാധകര്‍ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ 14.5 മില്യണ്‍ ഫോളോവേഴ്സുള്ള നടിയാണ് കജോള്‍. ഇന്‍സ്റ്റയില്‍ സജീവമാണ് താരം. എല്ലാം പോസ്റ്റുകളും നീക്കം ചെയ്ത ശേഷമായിരുന്നു നടിയുടെ പുതിയ പോസ്റ്റ്. "എന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്ന് അഭിമുഖീകരിക്കുന്നു" എന്നാണ് കജോള്‍ കുറിച്ചത്. അടിക്കുറിപ്പായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയും ഇക്കാര്യം പറഞ്ഞു.കജോളിന് ഇതെന്തു പറ്റിയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പിന്നീട് ട്രെയിലര്‍ പങ്കുവയ്ക്കാനാണ് കജോള്‍ വീണ്ടും ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. എന്തായാലും പിന്നാമ്പുറക്കഥ അറിഞ്ഞതോടെ താരത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Advertising
Advertising


താന്‍ വളരെയധികം കരഞ്ഞുവെന്നും ആരാധകര്‍ എത്രമാത്രം ആശങ്കാകുലരാണെന്ന് ചിന്തിക്കാതെ ഇങ്ങനെ ചെയ്തത് മോശമായി പോയെന്നും ഒരാള്‍ പ്രതികരിച്ചു. “പരമ്പരയുടെ പ്രമോഷനായി കൂടുതൽ സാധാരണ ആശയങ്ങൾ കൊണ്ടുവരാൻ പരമ്പരയുടെ പരസ്യ ടീമിനോട് ദയവായി പറയുക. ഞങ്ങൾ ആരാധകർ സ്ട്രോക്കിന്‍റെ വക്കിലേക്ക് പോയി'' എന്നും അയാള്‍ കുറിക്കുന്നു. തികച്ചും ലജ്ജാകരമായ മാര്‍ക്കറ്റിംഗ് എന്നാണ് മറ്റൊരാള്‍ വിശേഷിപ്പിച്ചത്. “പ്രിയപ്പെട്ട കജോൾ. നിന്നെ സ്നേഹിച്ചാണ് ഞങ്ങൾ വളർന്നത്. കാരണം, വലിയ നനുത്ത മുടിയും പിങ്ക് ലിപ്സ്റ്റിക്കും ഉള്ള ആ നായികമാരിൽ നിന്ന് നിങ്ങൾ അക്കാലത്തും വേറിട്ടു നിന്നു. നിങ്ങൾ അവിടെ ഉണ്ടായിരുന്നു. നിങ്ങളുടെ പുതുമയോടെ. മനസ്സ് വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരാൾ. സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്ത് നിങ്ങൾ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത് കാണുന്നത് ആശങ്കാജനകമായിരുന്നു. ഇത് പിആറിനായി ഉപയോഗിക്കുന്നത് നിരാശാജനകമാണ്.'' ആരാധകന്‍ കുറിച്ചു.



ജൂലിയാന മർഗുലീസ് പ്രധാന വേഷത്തിൽ അഭിനയിച്ച കോര്‍ട്ട് ഡ്രാമയുടെ ഇന്ത്യന്‍ പതിപ്പാണ് ദ ട്രയല്‍. ഏഴ് സീസണുകളുള്ള ഈ ഷോ 2016-ൽ അവസാനിച്ചു.ഭര്‍ത്താവ് ജയിലിലായതിനു ശേഷം അഭിഭാഷകയാകുന്ന വീട്ടമ്മയായിട്ടാണ് കജോള്‍ എത്തുന്നത്. സുപര്‍ണ്‍ വർമയാണ് സംവിധാനം.നീന ഗുപ്ത, തമന്ന ഭാട്ടിയ, വിജയ് വർമ്മ, മൃണാൽ താക്കൂർ, അംഗദ് ബേദി, അമൃതാ ശുഭാഷ്, തിലോത്തമ ഷോം, കുമുദ് മിശ്ര എന്നിവരോടൊപ്പം ലസ്റ്റ് സ്റ്റോറീസ് 2 ലും കജോള്‍ വേഷമിടുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News