മംമ്ത മോഹൻദാസിന് പിറന്നാളാശംസകളുമായി 'ലൈവ്' ടീം; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ഫിലിംസ് 24ന്റെ ബാനറിൽ നിർമ്മിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ത്രില്ലറിൽ സൗബിൻ ഷാഹിറും, ഷൈൻ ടോം ചാക്കോയും, പ്രിയ വാര്യരും കേന്ദ്ര കഥാപത്രങ്ങളാക്കുന്നുണ്ട്

Update: 2022-11-14 14:12 GMT

നവംബർ 14, 2022 - ഒരുത്തിയുടെ വിജയത്തിന് ശേഷം സംവിധായകൻ വി കെ പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒരുമിക്കുന്ന സാമൂഹ്യ പ്രസക്തിയുള്ള ത്രില്ലറാണ് 'ലൈവ്'. മമ്ത മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന്റെ ഉദ്വേഗജനകമായ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ശക്തമായ താരനിരയുള്ള സിനിമയിൽ മമ്തക്കൊപ്പം, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, രശ്മി സോമൻ, കൃഷ്ണ പ്രഭ എന്നിവരുമുണ്ട്. ഫിലിംസ് 24ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ലൈവ്. മലയാളത്തിലെ അവരുടെ ആദ്യ നിർമ്മാണ സംരംഭമാണിത്.

Advertising
Advertising

സമകാലികവും, സാമൂഹിക പ്രസക്തിയുമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ത്രില്ലറാണ് ലൈവ്. മലയാളത്തിൽ ഇതുവരെ കണ്ടട്ടില്ലാത്ത പുതുമയുള്ള ചിത്രമായിരിക്കും ലൈവ് എന്നാണ് അറിയാൻ കഴിയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ മികച്ച സ്വീകാര്യത ലഭിച്ച പോസ്റ്റർ ദേശിയ ശ്രദ്ധയും നേടുകയാണ്. തരൺ ആദർശ്, ഫരീദൂൺ ഷഹ്രിയാർ, ശ്രീധർ ശ്രീ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര നിരൂപകരും വിവിധ സിനിമ പ്രവർത്തകരും പോസ്റ്റർ പങ്കിടുകയും ചിത്രത്തിന് ആശംസകൾ നേരുകയും ചെയ്തു.

Full View

ശക്തമായ സാങ്കേതിക ടീമും ചിത്രത്തിലുണ്ട്. രണ്ടുതവണ ദേശീയ പുരസ്‌കാരം നേടിയ നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകൻ. സുനിൽ എസ് പിള്ളയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകൻ അൽഫോൺസ് സംഗീതവും, ദുന്ദു രഞ്ജീവ് കലാസംവിധാനവും നിർവ്വഹിക്കുന്നു.

ട്രെൻഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ലൈൻ- പ്രൊഡക്ഷൻ, ലൈൻ പ്രൊഡ്യൂസർ ബാബു മുരുകൻ. ആശിഷ് കെ യാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ, അജിത എ ജോർജാണ് സൗണ്ട് ഡിസൈനർ. രാജേഷ് നെന്മാറ മേക്കപ്പ് കൈകാര്യം ചെയ്യുന്നു, വസ്ത്രാലങ്കാരത്തിന് പിന്നിൽ ആദിത്യ നാനുവാണ്. ജിത്ത് പിരപ്പനംകോട് പ്രൊഡക്ഷൻ കൺട്രോളറും ലിജു പ്രഭാകർ കളറിസ്റ്റുമാണ്. ഡിസൈനുക ക്ക് പിന്നിൽ മാ മി ജോയാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്. നവംബർ 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News