'നാണ്, ഉണ്ണി മുകുന്ദൻ, ടിനി ടോം ബെല്‍റ്റ് വീണ്ടും'; 'ലെമണ്‍ ടീ' കുടിച്ചെന്ന് ടിനി ടോം, ഇതാണ് 'ബ്രൗണ്‍ ബെല്‍റ്റെന്ന്' ഉണ്ണി മുകുന്ദന്‍

ചിരി പടര്‍ത്തിയ ഡയലോഗ് ഹിറ്റായതോടെ ആദ്യം ദേഷ്യം പ്രകടിപ്പിച്ച ബാലയാണ് ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകളിലെ മിന്നും താരം

Update: 2022-11-04 09:16 GMT
Editor : ijas | By : Web Desk
Advertising

'നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍', എന്ന് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. ടിനി ടോമിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ഹിറ്റായി മാറിയ ഡയലോഗിലെ മൂന്ന് താരങ്ങള്‍ ഇപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്. ചിരി പടര്‍ത്തിയ ഡയലോഗ് ഹിറ്റായതോടെ ആദ്യം ദേഷ്യം പ്രകടിപ്പിച്ച ബാലയാണ് ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകളിലെ മിന്നും താരം. മൂവരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച ഉണ്ണി മുകുന്ദന്‍ 'ബ്രൗണ്‍ ബെല്‍റ്റെന്നാണ്' അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അതേ സമയം 'പുകിലുകള്‍ക്കെല്ലാം' കാരണക്കാരനായ ടിനി ടോമിന്‍റെ അടിക്കുറിപ്പ് വീണ്ടും ചിരിപടര്‍ത്തുന്നതാണ്. 'ഒരുമിച്ച് ഒരു യാത്ര, ഫ്രണ്ട്സ് ആര്‍ ഫോര്‍ എവര്‍, ഇപ്പോ എടുത്തത്. ഞങ്ങള്‍ ഒരുമിച്ചൊരു ലെമണ്‍ ടീ കുടിച്ചു', എന്നാണ് ടിനി ടോം എഴുതിയത്.

Full View

ഇതിന് താഴെ രസകരമായ കമന്‍റുകളാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. ബെല്‍റ്റിലുണ്ടെന്ന് നേരത്തെ ടിനി ടോം പറഞ്ഞ പൃഥ്വിരാജ് ആയിരിക്കും ഫോട്ടോ എടുത്തതെന്നാണ് ഒരു കമന്‍റ്. പൃഥ്വിരാജും അനൂപ് മേനോനും എവിടെയെന്ന ആശ്ചര്യകമന്‍റുകളും താഴെ നിരവധിയാണ്.

Full View

അടുത്തിടെയാണ് ബാലയെ പരാമര്‍ശിച്ചുള്ള ടിനി ടോമിന്‍റെ അനുകരണം വൈറലായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ബാല സംവിധാനം ചെയ്ത 'ഹിറ്റ് ലിസ്റ്റ്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച അനുഭവമാണ് ടിനി ടോം പങ്കിട്ടത്. 'നാണ്, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ',എന്ന് തുടങ്ങുന്ന ഭാഗം പിന്നീട് നിരവധി ട്രോള്‍ പോസ്റ്റുകള്‍ക്കും വീഡിയോകള്‍ക്കും വഴിവെച്ചിരുന്നു. വൈകാതെ ഒരു സ്വകാര്യ ചാനലിന്‍റെ ചര്‍ച്ചയില്‍ ടിനി ടോമിനെതിരെ ബാല രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് ബാലയുമൊത്തുള്ള മൂവരുടെയും ചിത്രം പുറത്തുവരുന്നതെന്നും ശ്രദ്ധേയമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News