ക്യാപ്റ്റന്‍ രാജുവിന്‍റെ പഴയകാല രൂപസാദ്യശ്യമുള്ള ആളാണോ നിങ്ങള്‍? എങ്കിൽ നിങ്ങളെ ഞങ്ങൾ എടുത്തിരിക്കും!

സുരേഷ് ​ഗോപിയുടെ 253-ാമത് ചിത്രത്തിലേക്കാണ് ക്ഷണം

Update: 2022-04-09 07:43 GMT

നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ പഴയകാല രൂപവുമായി സാദൃശ്യമുള്ള അഭിനേതാക്കളെ തേടി കാസ്റ്റിങ് കോൾ. നടൻ സുരേഷ് ​ഗോപിയാണ് കാസ്റ്റിങ് വിവരങ്ങൾ പങ്കുവച്ചത്. സുരേഷ് ​ഗോപിയുടെ 253-ാമത് ചിത്രത്തിലേക്കാണ് ക്ഷണം.

പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ നിങ്ങള്‍? എങ്കിൽ നിങ്ങളെ ഞങ്ങൾ എടുത്തിരിക്കും. ബയോഡാറ്റയും ഫോട്ടോയും 2022 ഏപ്രില്‍ 20ന് മുന്‍പായി 9074112427 എന്ന നമ്പറിലേക്ക് അയക്കാനാണ് പറഞ്ഞിരിക്കുന്നത്.

സുരേഷ് ഗോപി പങ്കുവച്ച പോസ്റ്ററിന്‍റെ താഴെ നിരവധി രസകരമായ കമന്‍റുകളും നിറയുന്നുണ്ട്. അത്ര പൊക്കം ഇല്ല, അത്ര തടി ഇല്ല, അത്ര നിറം ഇല്ല, അത്ര ഭംഗി ഇല്ല, എന്‍റെ ഹസ്ബന്‍ഡ്, മതിയോ,താടിയും മീശയും കളഞ്ഞിട്ട് ആ ലുക്ക്‌ കിട്ടിയില്ലെങ്കിൽ...ശ്ശോ.. വേണ്ട എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News