''എന്‍റെ 26 വര്‍ഷത്തെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു'': ഡ്രൈവറുടെ മരണത്തില്‍ വരുണ്‍ ധവാന്‍

മനോജ് സാഹുവിന്‍റെ മരണാനന്തര ചടങ്ങുകളിലും വരുണ്‍ ധവാന്‍ പങ്കെടുത്തു

Update: 2022-01-20 11:49 GMT
Editor : ijas

ഡ്രൈവറുടെ മരണത്തില്‍ വികാരാധീനനായി നടന്‍ വരുണ്‍ ധവാന്‍. 26 വര്‍ഷം തന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്ന ഡ്രൈവര്‍ മനോജ് സാഹുവിനെയാണ് വരുണ്‍ കണ്ണീരോടെ ഓര്‍ത്തെടുത്തത്. മനോജ് സാഹുവിന്‍റെ മരണാനന്തര ചടങ്ങുകളിലും വരുണ്‍ ധവാന്‍ പങ്കെടുത്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വരുണ്‍ ധവാന്‍റെ ഡ്രൈവര്‍ മനോജ് സാഹു ഹൃദയാഘാതം വന്ന് മരിച്ചത്. ബാന്ദ്രയിലെ മെഹബൂബ്‍ സ്റ്റുഡിയോയില്‍ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് വരുണിന്‍റെ ഡ്രൈവര്‍ മനോജിന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടനെ തന്നെ തൊട്ടടുത്ത ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertising
Advertising

ഡ്രൈവറുടെ മരണത്തില്‍ മനോജ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്:

"മനോജ് കഴിഞ്ഞ 26 വർഷമായി എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. അവനായിരുന്നു എന്‍റെ എല്ലാം. എന്‍റെ സങ്കടം പറയാൻ വാക്കുകളില്ല, അദ്ദേഹത്തിന്‍റെ അത്ഭുതകരമായ ബുദ്ധിയും നർമ്മവും ജീവിതത്തോടുള്ള അഭിനിവേശവും കാരണം ആളുകൾ അവനെ എന്നും ഓർത്തിരിക്കണം. നീ എന്‍റെ ജീവിതത്തില്‍ വന്നതില്‍ ഞാന്‍ എല്ലായ്‌പ്പോഴും നന്ദിയുള്ളവനായിരിക്കും, മനോജ് ദാദ."

2012ല്‍ പുറത്തിറങ്ങിയ 'സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍' എന്ന ചിത്രത്തിലൂടെയാണ് വരുണ്‍ ധവാന്‍ ബോളിവുഡിന്‍റെ ഭാഗമാകുന്നത്. ഒക്ടോബര്‍, ഹംട്ടി ശര്‍മ്മ കി ദുല്‍ഹനിയ, എ.ബി.സി.ഡി 2, ബദ്‍ലാപൂര്‍, ദില്‍വാലെ എന്നിവയാണ് വരുണ്‍ ധവാന്‍റെ ശ്രദ്ധേയ ചിത്രങ്ങള്‍.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News