ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിൽ റണ്ണറപ്പായി മലയാള ചിത്രം വഴിയെ

കാനഡ ബേസ് ചെയ്തുള്ള ഓൺലൈൻ ഫിലിം ഫെസ്റ്റിവലാണിത്

Update: 2022-04-23 14:36 GMT
Editor : dibin | By : Web Desk
Advertising

ടൊറന്റോ: നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ 'വഴിയെ' ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിലെ ഫീച്ചർ ഫിലിം വിഭാഗത്തിൽ റണ്ണറപ്പായി തിരഞ്ഞെടുത്തു. കാനഡ ബേസ് ചെയ്തുള്ള ഓൺലൈൻ ഫിലിം ഫെസ്റ്റിവലാണിത്. നേരത്തെ ടൊറന്റോ ഇൻഡി ഹൊറർ ഫെസ്റ്റിലേക്ക് ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുത്തിരുന്നു. മെയ് 10 മുതൽ 13 വരെ ടൊറന്റോയിലെ ബ്ലുവർ സ്ട്രീറ്റ് വെസ്റ്റിലെ ഐസോർ സിനിമയിൽ നടക്കുന്ന ടൊറന്റോ ഇൻഡി ഹൊറർ ഫെസ്റ്റിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടക്കുന്നത്. അതിനിടെയാണ് സിനിമ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നത്.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിക്കുന്ന ഈ പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ജോജി ടോമി, ശ്യാം സലാഷ്, ശാലിനി ബേബി, സാനിയ പൗലോസ്, രാജൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യത്തെ ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കൻഡ് യൂണിറ്റ് ക്യാമറ: ഷോബിൻ ഫ്രാൻസിസ്, ഘനശ്യാം, നിർമൽ ബേബി വർഗീസ്. എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ.

ഫൈനൽ മിക്‌സിങ്: രാജീവ് വിശ്വംഭരൻ. ട്രാൻസ്ലേഷൻ ആൻഡ് സബ്ടൈറ്റിൽസ്: നന്ദലാൽ ആർ, സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു, സോഷ്യൽ മീഡിയ പ്രൊമോഷൻ: ആഷ മനോജ്, ഇൻഫോടെയ്ൻമെന്റ് റീൽസ്. കോസ്റ്റ്യൂം ഡിസൈനർ: രോഹിണി സജി.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News