എന്‍റെ മറ്റൊരു അമ്മ, വളരെയധികം സ്നേഹിക്കുന്ന സ്ത്രീ; നയന്‍താരയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിഘ്നേശ്

നയന്‍സിന്‍റെയും വിക്കിയുടെയും വിവാഹദിവസം ഓമനയെ വിഘ്നേശ് ചേര്‍ത്തുപിടിക്കുന്ന ചിത്രമാണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്

Update: 2022-09-14 07:53 GMT
Editor : Jaisy Thomas | By : Web Desk

തെന്നിന്ത്യന്‍താരം നയന്‍താരയുടെ അമ്മ ഓമന കുര്യന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് മരുമകനും സംവിധായകനുമായ വിഘ്നേശ് ശിവന്‍. അമ്മയെ ചേര്‍ത്തുപിടിച്ച് ശിരസില്‍ ചുംബിക്കുന്ന ഒരു ചിത്രമാണ് വിഘ്നേശ് പങ്കുവച്ചിരിക്കുന്നത്.

'ജന്മദിനാശംസകൾ പ്രിയപ്പെട്ട ഓമനകുര്യൻ... എന്റെ മറ്റൊരു അമ്മ... ഞാൻ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ത്രീ. എപ്പോഴും ശുദ്ധയായ ഈ ആത്മാവിനെ സുന്ദരമായ ഹൃദയത്തോടെ നോക്കിക്കാണുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു...' നയന്‍സിന്‍റെയും വിക്കിയുടെയും വിവാഹദിവസം ഓമനയെ വിഘ്നേശ് ചേര്‍ത്തുപിടിക്കുന്ന ചിത്രമാണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്.

Advertising
Advertising

വിവാഹം കഴിഞ്ഞ ശേഷം നയൻസിന്‍റെ മാതാപിതാക്കളുടെ ചിത്രങ്ങളൊന്നും എവിടെയും ലഭ്യമായിരുന്നില്ല. നയൻസിന്‍റെ വീട്ടുകാരൊന്നും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ലെന്ന തരത്തിലും അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News