വിജയ് ഓടിവന്ന് ചോദിച്ചു "മമ്മൂട്ടി സർ ഇറുക്കാറാ": ഓസ്‌ലർ കാണാൻ ദളപതി തിടുക്കം കൂടിയതായി ജയറാം

വ്യത്യസ്‌തമായി ഓരോ പടവും തിരഞ്ഞെടുക്കുന്ന മമ്മൂട്ടി ഓസ്‌ലറിൽ എന്താണ് ചെയ്‌തുവെച്ചിരിക്കുന്നതെന്ന് കാണണമെന്നായിരുന്നു വിജയ് പറഞ്ഞതെന്ന് ജയറാം.

Update: 2024-01-12 13:06 GMT
Editor : banuisahak | By : Web Desk

'അബ്രഹാം ഓസ്‌ലർ' സിനിമ കാണാൻ ദളപതി വിജയ് തിടുക്കം കാട്ടിയതായി ജയറാം. സിനിമയിൽ മമ്മൂട്ടി ഉണ്ടെന്നറിഞ്ഞ് വിജയ് ഓടിയെത്തിയെന്നും എത്രയും പെട്ടെന്ന് ചിത്രം കാണണമെന്നും പറഞ്ഞതായി ജയറാം പറയുന്നു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ജയറാം ഇക്കാര്യം പങ്കുവെച്ചത്. 

"വിജയ്‌യുടെ കൂടെയുള്ള ഷൂട്ടിങ് നടക്കുകയായിരുന്നു മദ്രാസിൽ. പടം (അബ്രഹാം ഓസ്‌ലർ) ഇറങ്ങിയെന്ന് പറഞ്ഞപ്പോൾ ഓടിവന്ന് ചോദിച്ചു 'ഇതിൽ മമ്മൂട്ടി സർ ഇരുക്കാറാ', അപ്പിടിയാ. അങ്ങനെയെങ്കിൽ എനിക്ക് ഉടൻ തന്നെ സിനിമ കാണണം. എന്താണ് മൂപ്പര് ചെയ്തിട്ടുള്ളതെന്ന് കാണാൻ വേണ്ടീട്ടാണ്. അത്രയും വ്യത്യസ്തമായിട്ട് ഓരോ പടവും സെലക്ട് ചെയ്യുന്ന അദ്ദേഹം ഈ സിനിമ സെലക്ട് ചെയ്യാനും എന്തെങ്കിലും കാരണമുണ്ടാകും. ആ കഥാപാത്രം എന്താണെന്ന് എനിക്കറിയണം എന്ന് പറഞ്ഞ് പുള്ളി പടം കാണാൻ ഏർപ്പെടാക്കിയിട്ടുണ്ട്": ഏറെ ആവേശത്തോടെ ജയറാം ഇത് പറയുമ്പോൾ മമ്മൂട്ടിയും തൊട്ടടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. 

Advertising
Advertising

ഒരിടവേളക്ക് ശേഷം ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിയേറ്ററുകളിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. ജയറാമിന്റെ തിരിച്ചുവരവാണ് സിനിമയിലൂടെ കണ്ടതെന്ന് പ്രേക്ഷകപ്രതികരണം. ഇതുവരെയുള്ള ജയറാം കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഓസ്‌ലർ വലിയൊരു ദുരന്തം നേരിട്ട ഓസ്‌ലറിന്റെ ജീവിതത്തിലേക്ക് ഒരു സീരിയല്‍ കില്ലറിന്റെ വരവും തുടർന്നുള്ള കുറ്റാന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പ്രധാന ഘടകം മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി ഗസ്റ്റ് റോളിൽ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അണിയറ പ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ട്രെയിലർ ഇറങ്ങുന്നത് വരെ ആ സസ്പെൻസ് കാത്തു. എന്നാൽ, ചിത്രത്തിന്റെ ട്രെയിലറിൽ ശബ്ദസാന്നിധ്യമായി മമ്മൂട്ടി എത്തിയതോടെ ആരാധകർ ടിക്കറ്റ് ഉറപ്പിച്ചു. നിർണായക കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ ഇൻട്രോ തിയേറ്ററുകളിൽ വൻ ആവേശമാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News