എല്ലാ വര്‍ഷവും ഇതു കേള്‍ക്കുന്നുണ്ട്; രശ്മികയുമായുള്ള വിവാഹത്തെക്കുറിച്ച് വിജയ് ദേവരക്കൊണ്ട

ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച കാലം തൊട്ടേ വിജയും ദേവികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു

Update: 2024-01-20 06:58 GMT

രശ്മിക മന്ദാന/വിജയ് ദേവരക്കൊണ്ട

ഹൈദരാബാദ്: തെലുഗ് താരം വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത ഈയിടെ പ്രചരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാം വാരമുണ്ടാകുമെന്നായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട.

''ഫെബ്രുവരിയില്‍ എന്‍റെ വിവാഹനിശ്ചയമോ വിവാഹമോ ഇല്ല. രണ്ട് വർഷം കൂടുമ്പോൾ എന്നെ വിവാഹം കഴിപ്പിക്കണമെന്ന് പത്രമാധ്യമങ്ങൾക്ക് തോന്നുന്നു. എല്ലാ വർഷവും ഈ കിംവദന്തി കേൾക്കുന്നു. അവർ എന്നെ പിടിക്കാനും വിവാഹം കഴിക്കാനും കാത്ത് നടക്കുന്നു." ലൈഫ്‍സ്റ്റൈല്‍ ഏഷ്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയം ഫെബ്രുവരിയിലുണ്ടാകുമെന്ന് ന്യൂസ് 18 തെലുഗ് റിപ്പോർട്ട് ചെയ്തതോടെയാണ് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്.ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച കാലം തൊട്ടേ വിജയും ദേവികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇരുവരും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പരന്നപ്പോള്‍ 'അയ്യോ അങ്ങനെയൊന്നും അമിതമായി ചിന്തിക്കരുത്'എന്നായിരുന്നു രശ്മികയുടെ ട്വിറ്ററിലെ പ്രതികരണം.

Advertising
Advertising

'താനും രശ്മികയും നല്ല സുഹൃത്തുക്കളാണ്.കരിയറിന്റെ ആദ്യഘട്ടത്തിൽ ഞങ്ങൾ രണ്ട് സിനിമകൾ രണ്ട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവൾ പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്. നല്ല സുഹൃത്തുക്കളാണ്. സിനിമകളിലൂടെ ഉയർച്ചതാഴ്ചകൾ പങ്കുവെക്കാറുണ്ട്. ഒരു നല്ല ബോണ്ട് അവളുമായിട്ടുണ്ട്'.എന്നാണ് കോഫി വിത്ത് കരണ്‍ ഷോയില്‍ വിജയ് പറഞ്ഞത്. വിവാഹം കഴിക്കുന്ന സമയത്ത് എല്ലാവരോടും പറയുമെന്ന് വിജയ് പറഞ്ഞിരുന്നു.

സാമന്തയുമായി ഒരുമിച്ച ഖുശിയാണ് വിജയിന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം വന്‍വിജയം നേടിയിരുന്നു. ലൈഗറിന്‍റെ പരാജയത്തിനു ശേഷം താരത്തിന് കിട്ടിയ ഹിറ്റായിരുന്നു ഖുശി. ഫാമിലി സ്റ്റാര്‍, വിഡി 12 എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.അനിമലാണ് രശ്മികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റെയിന്‍ബോ, ദ ഗേള്‍ഫ്രണ്ട്, ചാവ എന്നിവയാണ് രശ്മികയുടെ പുതിയ ചിത്രങ്ങള്‍. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News