എക് കഹാനി സുനായെ സര്‍; ത്രില്ലടിപ്പിച്ച് വിക്രം വേദ ഹിന്ദി ടീസര്‍

തമിഴിനോട് നീതി പുലര്‍ത്തുന്ന വിധത്തിലാണ് ഹിന്ദി പതിപ്പും ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്

Update: 2022-08-24 07:59 GMT
Editor : Jaisy Thomas | By : Web Desk

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിക്രം വേദം ഹിന്ദി പതിപ്പിന്‍റെ ടീസര്‍ പുറത്തിറങ്ങി. വേദയായി ഋതിക് റോഷന്‍ തകര്‍ത്തുവാരിയിരിക്കുകയാണ്. മിന്നുന്ന പ്രകടനവുമായി വിക്രത്തിന്‍റെ റോളില്‍ സെയ്ഫ് അലി ഖാനുമുണ്ട്. തമിഴിനോട് നീതി പുലര്‍ത്തുന്ന വിധത്തിലാണ് ഹിന്ദി പതിപ്പും ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

പഞ്ച് ഡയലോഗുകളും കിടുക്കന്‍ ആക്ഷന്‍ രംഗങ്ങളും കൊണ്ടും നിറഞ്ഞിരിക്കുകയാണ് 1 മിനിറ്റ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍. രാധിക ആപ്തെയാണ് നായിക. രോഹിത് സര്‍ഫ്, യോഗിത ബിഹാനി, ഷാരിബ് ഹാഷ്മി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തമിഴിൽ വിക്രം വേദയൊരുക്കിയ ഗായത്രി- പുഷ്‌കർ കൂട്ടുകെട്ടിൽ തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കിയത്. ആമിർ ഖാനെയാണ് വേദയായി ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ആ വേഷം ഋതികിലേക്ക് എത്തുകയായിരുന്നു.

Advertising
Advertising

വൈ നോട്ട് സ്റ്റുഡിയോസിനു കീഴിൽ എസ്. ശശികാന്ത് നിർമിച്ച്, പുഷ്കർ – ഗായത്രി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം വേദ. ആർ. മാധവൻ, വിജയ് സേതുപതി, ശ്രദ്ധ ശ്രീനാഥ്, കതിർ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ഈ ചിത്രത്തിന്‍റെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബൈതൽ പചിസി എന്ന നാടോടിക്കഥയെ ആസ്പദമാക്കിയാണ് വിക്രം വേദ ചിത്രീകരിച്ചിരിക്കുന്നത്. ഗുണ്ടാനേതാവായ വേദയെ പിന്തുടരുന്ന വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു ചിത്രം. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News