'ചുരുളിയില്‍ തെറിവിളി അനിവാര്യം'; വിമര്‍ശനങ്ങളില്‍ വിനയ് ഫോര്‍ട്ട്

'ചുരുളിയില്‍ തെറിവിളി ഒഴിവാക്കിയാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും'

Update: 2021-11-20 05:05 GMT
Editor : ijas

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയിലെ അശ്ലീല പ്രയോഗങ്ങളില്‍ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടന്‍ വിനയ് ഫോര്‍ട്ട്. സിനിമയിലെ തെറിവിളി അനിവാര്യമാണെന്ന് പറഞ്ഞ താരം അതൊഴിവാക്കിയാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുമെന്നും വ്യക്തമാക്കി. സംവിധായകന്‍റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ എന്ന് ചോദിച്ച താരം ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്പോഴും ഓരോ സംസാരമുണ്ടെന്നും അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും സംസാരിക്കുകയെന്നും പ്രതികരിച്ചു.

വിനയ് ഫോര്‍ട്ടിന്‍റെ വാക്കുകള്‍;

Advertising
Advertising

'സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവര്‍ ഉപയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാണെന്ന് കരുതുന്നില്ല. അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നത്. സിനിമ പ്രായപൂര്‍ത്തിയായവര്‍ക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി. ആമസോണ്‍, നെറ്റ്ഫ്‌ളിക്സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും. ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷ സംസാരിക്കണം. അതില്‍ സംവിധായകന്‍റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ. ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്പോഴും ഓരോ സംസാരമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും സംസാരിക്കുക. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും എന്നാണ് ഞാന്‍ ഭയപ്പെടുന്നത്.'

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News