'ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതം നശിപ്പിച്ചു'; വിവാഹ വാർത്തയോട് പ്രതികരിച്ച് നടൻ വിശാൽ

സമയമാകുമ്പോൾ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വിശാൽ പറയുന്നു

Update: 2023-08-11 14:42 GMT

വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിൽ പ്രതികരണവുമായി തെന്നിന്ത്യൻ താരം വിശാൽ. നടി ലക്ഷ്മി മേനോനുമായി വിശാലിനെ ബന്ധപ്പെടുത്തി ചില തമിഴ് മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വാർത്തകൾ നിഷേധിച്ചാണ് വിശാൽ രംഗത്തെത്തിയിരിക്കുന്നത്. 

സാധാരണയായി തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളോടും കിംവദന്തികളോടും താൻ പ്രതികരിക്കാറില്ല. എന്നാൽ, ഒരു പെൺകുട്ടിയുടെ പേര് ഉൾപ്പെട്ടതിനാലാണ് പ്രതികരിക്കുന്നതെന്ന് വിശാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലക്ഷ്മി മേനോനുമായുള്ള തന്റെ വിവാഹ വാർത്ത സത്യമല്ലെന്നും അടിസ്ഥാനരഹിതമാണെന്നും വിശാൽ പറഞ്ഞു. നിങ്ങൾ ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതം ആക്രമിക്കുകയും നശിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. സമയമാകുമ്പോൾ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വിശാൽ കുറിച്ചു. 

Advertising
Advertising

പാണ്ഡ്യനാട് എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായിരുന്നു ലക്ഷ്മി മേനോൻ. മലയാള സിനിമകളിൽ ബാലതാരമായാണ് ലക്ഷ്മി മേനോൻ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. കുംകി, സുന്ദരപാണ്ഡ്യൻ, മിരുതൻ, വേതാളം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ലക്ഷ്മി പ്രധാന കഥാപാത്രമായെത്തി. ദിലീപ് നായകനായ അവതാരം എന്ന ചിത്രത്തിലും ലക്ഷ്മി മേനോൻ അഭിനയിച്ചിട്ടുണ്ട്.   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News