അതൊന്നും നിങ്ങളറിയേണ്ട കാര്യമല്ല; വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് സൊനാക്ഷി സിന്‍ഹ

ദീര്‍ഘകാല സുഹൃത്തായ സഹീര്‍ ഇഖ്ബാലുമായുള്ള വിവാഹം ജൂണ്‍ 23ന് ഉണ്ടാകുമെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

Update: 2024-06-12 06:39 GMT

മുംബൈ: തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നടി സൊനാക്ഷി സിന്‍ഹ. അത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവര്‍ അറിയേണ്ടതില്‍ നിന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു. ദീര്‍ഘകാല സുഹൃത്തായ സഹീര്‍ ഇഖ്ബാലുമായുള്ള വിവാഹം ജൂണ്‍ 23ന് ഉണ്ടാകുമെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

“ഒന്നാമത്, ഇത് ആരെയും ബാധിക്കുന്ന കാര്യമല്ല. രണ്ടാമതായി, ഇത് എൻ്റെ ചോയിസാണ്. അതിനാൽ ആളുകൾ എന്തിനാണ് ഇതിനെക്കുറിച്ച് ഇത്രയധികം ആശങ്കപ്പെടുന്നത് എന്ന് എനിക്കറിയില്ല. എൻ്റെ മാതാപിതാക്കളെക്കാൾ ആളുകൾ എൻ്റെ വിവാഹത്തെക്കുറിച്ച് എന്നോട് ചോദിക്കുന്നു. അത് എനിക്ക് വളരെ തമാശയായി തോന്നുന്നു. ഇപ്പോൾ ഇത് ശീലമായി. അതെന്നെ ബാധിക്കുന്നേയില്ല. ആളുകള്‍ക്ക് എന്താണിത്ര ആകാംക്ഷ, നമുക്കെന്ത് ചെയ്യാന്‍ പറ്റും'' മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് കമ്പനിയായ ഐദിവക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Advertising
Advertising

എന്നാല്‍ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൂടാതെ, ഹീരമാണ്ഡിയിലെ മുഴുവൻ അഭിനേതാക്കളെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.നേരത്തെ മകളുടെ വിവാഹത്തെക്കുറിച്ച് പിതാവ് ശത്രുഘ്നൻ സിൻഹ മൗനം വെടിഞ്ഞിരുന്നു.സൂമിന് നൽകിയ അഭിമുഖത്തിൽ മകളുടെ വിവാഹത്തെകുറിച്ച് താൻ ആരോടും സംസാരിച്ചിട്ടില്ലെന്ന് സിന്‍ഹ വ്യക്തമാക്കി. വിവാഹത്തെക്കുറിച്ച് മകള്‍ പറഞ്ഞാല്‍ ദമ്പതികളെ അനുഗ്രഹിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൊനാക്ഷിയുടെ വിവാഹത്തിന്‍റെതെന്ന് കരുതുന്ന ക്ഷണക്കത്തുകളും പുറത്തുവന്നിരുന്നു. കൂടാതെ സോനാക്ഷി സിൻഹയുടെയും സഹീർ ഇഖ്ബാലിൻ്റെയും വിവാഹ ആഘോഷങ്ങൾ മുംബൈയിലെ ബാസ്റ്റിയാനിൽ നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

2020 മുതൽ സോനാക്ഷിയും സഹീറും ഡേറ്റിംഗിലാണ് .2022-ൽ പുറത്തിറങ്ങിയ ഡബിൾ എക്‌സ്എൽ എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. കഴിഞ്ഞ വർഷം ജോഡി ബ്ലോക്ക്ബസ്റ്റർ എന്ന മ്യൂസിക് വീഡിയോയിലും ഒരുമിച്ചിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരമാണ്ടി' എന്ന വെബ് സീരീസിലാണ് സൊനാക്ഷി ഒടുവില്‍ അഭിനയിച്ചത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News