'നിങ്ങള്‍ ഷാരുഖ് ഖാന്‍റെ നാട്ടുകാരിയല്ലേ! നിങ്ങളെ എനിക്ക് വിശ്വാസമാണ് '; ഇന്ത്യക്കാരിക്ക് ഈജിപ്തുകാരന്‍റെ സ്നേഹ സഹായം

2012ല്‍ ബെര്‍ലിനില്‍ വെച്ച് നേരിട്ട സ്നേഹാനുഭവം സിനിമാ വിമര്‍ശക മീന കര്‍ണികും ട്വീറ്റിന് താഴെ പങ്കുവെക്കുന്നുണ്ട്.

Update: 2022-01-03 11:23 GMT
Editor : ijas

ഷാരുഖ് ഖാന്‍റെ നാട്ടുകാരിയായതിന് നിര്‍ണായക സമയത്ത് ഈജിപ്തുകാരനില്‍ നിന്നും സഹായം ലഭിച്ചതിന്‍റെ വാര്‍ത്ത പങ്കുവെച്ച് സര്‍വകലാശാല പ്രൊഫസര്‍. ഷാരുഖ് ഖാന്‍റെ കടുത്ത ആരാധകനായ ഒരു ഈജിപ്ഷ്യല്‍ ട്രാവല്‍ ഏജന്‍റാണ് അശോക സര്‍വകലാശാല പ്രൊഫസറുടെ സഹായത്തിനെത്തിയത്. സംഭവം പ്രൊഫസര്‍ അശ്വിനി ട്വിറ്ററില്‍ പങ്കുവെക്കുന്നതിങ്ങനെ:

''ഈജിപ്തിലെ ഒരു ട്രാവൽ ഏജന്‍റിന് പണം കൈമാറേണ്ടതുണ്ട്. കൈമാറുന്നതിന് നിരവധി പ്രശ്നങ്ങൾ നേരിട്ടു. ആ സമയത്ത് അവൻ പറഞ്ഞു: നിങ്ങൾ ഷാരുഖ് ഖാന്‍റെ നാട്ടിൽ നിന്നുള്ളവരാണ്. നിങ്ങളെ ഞാൻ വിശ്വസിക്കുന്നു. ഞാൻ ബുക്കിംഗ് നടത്താം, നിങ്ങൾ എനിക്ക് പിന്നീട് പണം നൽകിയാല്‍ മതി. മറ്റെവിടെയും, ഞാൻ ഇത്തരത്തില്‍ സഹായം ചെയ്യില്ല. എന്നാൽ ഷാരൂഖ് ഖാന് വേണ്ടി എന്തും ചെയ്യും. അതെ അവൻ ചെയ്തു! എസ്.ആര്‍.കെ ഈസ് കിങ്.''

Advertising
Advertising

അശ്വിനി ദേശ്പാണ്ഡെയുടെ ട്വീറ്റ് ഏറ്റെടുത്ത ഷാരൂഖ് ആരാധകര്‍ എസ്‍.ആര്‍.കെ ആഗോള നായകനാണെന്നും പ്രകീര്‍ത്തിച്ചു. 2012ല്‍ ബെര്‍ലിനില്‍ വെച്ച് നേരിട്ട സ്നേഹാനുഭവം സിനിമാ വിമര്‍ശക മീന കര്‍ണികും ട്വീറ്റിന് താഴെ പങ്കുവെക്കുന്നുണ്ട്. 

ഷാരൂഖ് ഖാന്‍റെ നാട്ടുകാരിയായതിനാല്‍ നിരവധി ജര്‍മന്‍ വനിതകള്‍ക്ക് തങ്ങളുമായി സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ജര്‍മന്‍ വനിതകള്‍ ഷാരൂഖിനെ ദൈവത്തെ പോലെയായിരുന്നു കണ്ടിരുന്നതെന്നും മീന കര്‍ണിക്ക് ട്വീറ്റ് ചെയ്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News