'നിങ്ങള്‍ക്ക് എന്‍റെ വീട്ടിലേക്ക് വരാം'; ഇത് റീല്‍ സ്റ്റാറല്ല, റിയല്‍ സ്റ്റാര്‍, വൈറലായി ടോവിനോയുടെ പ്രളയ പോസ്റ്റ്

റീല്‍ സ്റ്റാറല്ല റിയല്‍ സ്റ്റാറാണ് ടോവിനോ എന്ന് തുടങ്ങുന്ന പ്രതികരണങ്ങളോടെയാണ് പഴയ പോസ്റ്റ് ആളുകള്‍ പങ്കുവെക്കുന്നത്

Update: 2023-05-07 05:56 GMT
Editor : ijas | By : Web Desk

കേരളം അതിജീവിച്ച 2018ലെ പ്രളയം സ്ക്രീനില്‍ എത്തിയതിന് പിന്നാലെ 2018ല്‍ ടോവിനോ തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വീണ്ടും ശ്രദ്ധ നേടുന്നു. പ്രളയത്തില്‍ സുരക്ഷിത താവളമായി തന്‍റെ ഇരിങ്ങാലക്കുടയിലെ വീട് ഉപയോഗിക്കാമെന്നും കറന്‍റില്ലായെന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളൂവെന്ന ടോവിനോയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയ വീണ്ടും 'കുത്തിപൊക്കിയത്'.

'ഞാന്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്‍റെ വീട്ടില്‍ ആണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്‍റില്ല എന്ന പ്രശ്നം മാത്രമേയുള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ'; എന്നിങ്ങനെയായിരുന്നു ടോവിനോയുടെ കുറിപ്പ്.

Advertising
Advertising
Full View

റീല്‍ സ്റ്റാറല്ല റിയല്‍ സ്റ്റാറാണ് ടോവിനോ എന്ന് തുടങ്ങുന്ന പ്രതികരണങ്ങളോടെയാണ് പഴയ പോസ്റ്റ് ആളുകള്‍ പങ്കുവെക്കുന്നത്. കുറിപ്പിന് താഴെ സ്നേഹം പങ്കുവെച്ചും നിരവധി പേരാണ് എത്തിയിട്ടുള്ളത്.

2018ലെ പ്രളയം അതിജീവിച്ച കേരളത്തിൻ്റെ കഥയാണ് 'എവരി വൺ ഈസ് എ ഹീറോ' എന്ന ടാഗ് ലൈനിൽ എത്തിയ ചിത്രം. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വലിയ താരനിര ചിത്രത്തിൻ്റെ ഭാഗമാണ്. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. നോബിൻ പോൾ സംഗീതവും, വിഷ്ണു ഗോവിന്ദൻ സൗണ്ട് ഡിസൈനും നിർവ്വഹിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News