രണ്ട് മണിക്കൂറോളം ആഭരണങ്ങൾ പരിശോധിച്ചു, ഒടുവിൽ 38 ലക്ഷം രൂപയുടെ മോതിരം വിഴുങ്ങി; സിനിമയെ വെല്ലുന്ന നാടകീയതക്കൊടുവിൽ മോഷ്ടാവ് പിടിയിൽ

'എലിഗൻസ് ജ്വല്ലേഴ്‌സ്' എന്ന സ്ഥാപനത്തിലാണ് സിനിമകളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്

Update: 2026-07-09 13:38 GMT

ലണ്ടൻ: ജ്വല്ലറിയിൽ ഉപഭോക്താവെന്ന വ്യാജേനയെത്തി 35,000 പൗണ്ട് (ഏകദേശം 38 ലക്ഷത്തിലധികം രൂപ) വിലമതിക്കുന്ന ഡയമണ്ട് മോതിരം വിഴുങ്ങി മോഷ്ടിക്കാൻ ശ്രമിച്ച കള്ളൻ ഒടുവിൽ സിസിടിവിയിൽ കുടുങ്ങി. ലണ്ടനിലെ പ്രശസ്തമായ ഹാട്ടൺ ഗാർഡനിലുള്ള 'എലിഗൻസ് ജ്വല്ലേഴ്‌സ്' എന്ന സ്ഥാപനത്തിലാണ് സിനിമകളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്ലാറ്റിനം ബാൻഡിൽ വലിയ പ്രിൻസസ്-കട്ട് ഡയമണ്ടും ചെറിയ വജ്രങ്ങളും പതിപ്പിച്ച അപൂർവമായ ഒരു എൻഗേജ്മെന്റ് മോതിരമാണ് ഇയാൾ വിഴുങ്ങിയത്.

രണ്ട് മണിക്കൂറോളമാണ് ഇയാൾ ജ്വല്ലറിയിൽ മോതിരങ്ങൾ പരിശോധിച്ചുകൊണ്ട് ചെലവഴിച്ചത്. ഒടുവിൽ, നാളെ വന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാമെന്ന് പറഞ്ഞ് കടയിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് മോതിരം കാണാനില്ലെന്ന കാര്യം ജ്വല്ലറി ഉടമയായ സെയ്ദിന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ താൻ നിരപരാധിയാണെന്ന് പറഞ്ഞ് കള്ളൻ ബഹളംവെക്കുകയും, വേണമെങ്കിൽ പോക്കറ്റുകൾ പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Advertising
Advertising

തുടർന്ന് ജ്വല്ലറി അധികൃതർ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് നടുക്കുന്ന ആ ദൃശ്യം കണ്ടത്. മോതിരം അതിവേഗം വായിലാക്കി ഇയാൾ വിഴുങ്ങുകയായിരുന്നു. ദൃശ്യങ്ങൾ കണ്ട് ബോധ്യപ്പെട്ട ജീവനക്കാർ മോതിരം തിരികെ നൽകാൻ ആവശ്യപ്പെട്ടതോടെ ഇയാൾ ശാന്തനായി. തുടർന്ന് തൊണ്ടയിൽ വിരലിട്ട് ഛർദിച്ച് മോതിരം പുറത്തെടുത്ത് നൽകുകയായിരുന്നു.

''എനിക്ക് വെള്ളമില്ലാതെ ഒരു പാരാസിറ്റാമോൾ ഗുളിക പോലും കഴിക്കാൻ ബുദ്ധിമുട്ടാണ്, അപ്പോഴാണ് ഇത്രയും വലിയൊരു മോതിരം ഇയാൾ വിഴുങ്ങിയത്! മോതിരം ഉള്ളിലിരുന്നിട്ടും അയാൾ വളരെ സാധാരണ രീതിയിലാണ് സംസാരിച്ചത്. അത് അയാളുടെ ആന്തരികാവയവങ്ങൾക്ക് വരെ പരിക്കേൽപ്പിക്കാമായിരുന്നു'' ഉടമയുടെ മകനായ ജുനൈദ് ഹസൻ പറഞ്ഞു.

മോതിരം തിരികെ ലഭിച്ചതിനെ തുടർന്ന് ഹാട്ടൺ ഗാർഡനിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇയാളെ കടയിൽ നിന്നും പുറത്താക്കി. സംഭവദിവസം തന്നെ പോലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്‌തോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇയാൾ ഒരു സ്ഥിരം മോഷ്ടാവാണെന്നാണ് ജ്വല്ലറി ഉടമകൾ സംശയിക്കുന്നത്. മറ്റ് വ്യാപാരികൾ ജാഗ്രത പാലിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News