ഫിറോസ് കുന്നംപറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിലാണ് ഫിറോസ് കുന്നംപറമ്പില്‍ പത്രിക സമര്‍പ്പിച്ചത്.
തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിലാണ് ഫിറോസ് കുന്നംപറമ്പില്‍ പത്രിക സമര്‍പ്പിച്ചത്.
പത്രികാസമര്‍പ്പണത്തിന് മുമ്പ് ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഫിറോസ് കുന്നംപറമ്പിൽ സന്ദർശിച്ചിരുന്നു. തവനൂരിലേക്ക് പോകുന്നതിനു മുൻപ് രാത്രിയാണ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട് വീട്ടിലെത്തി കുന്നംപറമ്പിൽ കണ്ടത്.
ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പെ തവനൂരിൽ റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത് വന്നിരുന്നു. എടപ്പാൾ വട്ടംകുളത്ത് നിന്നാരംഭിച്ച യാത്രയിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ അണി നിരന്നു. ഫിറോസിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പരസ്യപ്രതികരണങ്ങള്‍ അവസാനിച്ചിട്ടുണ്ട്.
ये à¤à¥€ पà¥�ें- 'കെ.ടി ജലീല്‍ തോറ്റാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരും'; ഫിറോസ് കുന്നംപറമ്പില്‍
തവനൂരിലെ ഫിറോസ് കുന്നംപറമ്പിലിന്‍റെ എതിരാളിയും സിറ്റിങ് എംഎല്‍എയുമായ മന്ത്രി കെ.ടി. ജലീല്‍ തിങ്കളാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.