ഇ.എം.സി.സി കമ്പനിയുമായി സർക്കാർ ഒപ്പിട്ട കരാറിനെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്

സമര പരിപാടികൾ തീരുമാനിക്കാൻ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിൽ ചേരും

Update: 2021-02-20 04:20 GMT

ആഴക്കടൽ മത്സ്യ ബന്ധനം നടത്താൻ ഇ.എം.സി.സി കമ്പനിയുമായി സർക്കാർ ഒപ്പിട്ട കരാറിനെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. സമര പരിപാടികൾ തീരുമാനിക്കാൻ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിൽ ചേരും.

കരാറിനെക്കുറിച്ച് അറിയില്ലെന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കാൻ ആവില്ലെന്നാണാണ് തൊഴിലാളികൾ പറയുന്നത്. മത്സ്യബന്ധന മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കരാറാണെന്നാണ് തൊഴിലാളി സംഘടനകളുടെ വിലയിരുത്തൽ.

പുതിയ തീരുമാനത്തിലൂടെ കേരളത്തിന്‍റെ കടൽത്തീരം കൊള്ളയടിക്കപ്പെടുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു.

Tags:    

Similar News