പോരാളികളായി ടീം അര്‍ജന്‍റീന; ചോരയൊലിച്ചിട്ടും പടനായകനായി മഷരാനോ
മുറിവേറ്റ് ചോരയൊലിച്ചിട്ടും ചികിത്സക്ക് ഒരു മിനിറ്റ് പോലും മാറ്റിവെക്കാതെ മഷരാനോ ആ പോരാളികളുടെ പടനായകനായി.
മൈതാനത്തും പുറത്തും പ്രകടിപ്പിച്ച ആത്മവിശ്വാസമാണ് അര്‍ജന്റീനയുടെ ജയത്തിന് കരുത്തായത്. 40 മിനിറ്റോളം മുഖത്ത് മുറിവുമായി കളിച്ച മഷരാനോയും മത്സരത്തിലുടനീളം പ്രചോദനം നല്‍കിയ മെസ്സിയുമാണ് അര്‍ജന്‍റീന ടീമിന് ഊര്‍ജം നല്‍കിയത്.
കഴിഞ്ഞ രണ്ട് മത്സരത്തിലും കണ്ട അര്‍ജന്‍റീനയെ അല്ല നൈജീരിയക്കെതിരെ കണ്ടത്. ഓരോ നീക്കങ്ങളിലും ആത്മവിശ്വാസം നിറഞ്ഞു. ഇടവേളക്ക് ശേഷം തിരിച്ച് വരുന്ന ടീമിന് മെസ്സി നല്‍കിയ വാക്കുകളായിരുന്നു കരുത്ത്. പിന്നീടവര്‍ മൈതാനത്ത് പോരാളികളായി.
മുറിവേറ്റ് ചോരയൊലിച്ചിട്ടും ചികിത്സക്ക് ഒരു മിനിറ്റ് പോലും മാറ്റിവെക്കാതെ മഷരാനോ ആ പോരാളികളുടെ പടനായകനായി. അറുപത്തിനാലാം മിനിറ്റ് മുതല്‍ ചോരയൊലിക്കുന്ന മുറിവുമായാണ് മഷരാനോ കളിച്ചത്. ജയം എത്രത്തോളം അര്‍ജന്‍റീനിയന്‍ സംഘം ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ് മത്സരശേഷമുള്ള കണ്ണീര്.