ക്വാര്‍ട്ടറില്‍ തോറ്റ റഷ്യക്ക് നാട്ടുകാര്‍ നല്‍കിയ സ്വീകരണം

ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായെങ്കിലും ആതിഥേയരായ റഷ്യയുടെ പ്രകടനത്തില്‍ തൃപ്തരാണ് ആരാധകര്‍. മോസ്കോയില്‍ റഷ്യന്‍ ടീമന് നല്‍കിയ സ്വീകരണത്തില്‍ നൂറ് കണക്കിന് പേരാണ് ഒത്തുചേര്‍ന്നത്.

Update: 2018-07-09 05:18 GMT

ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായെങ്കിലും ആതിഥേയരായ റഷ്യയുടെ പ്രകടനത്തില്‍ തൃപ്തരാണ് ആരാധകര്‍. മോസ്കോയില്‍ റഷ്യന്‍ ടീമന് നല്‍കിയ സ്വീകരണത്തില്‍ നൂറ് കണക്കിന് പേരാണ് ഒത്തുചേര്‍ന്നത്.

മോസ്കോയിലെ ഫാന്‍ സോണില്‍ റഷ്യന്‍ ടീമംഗങ്ങള്‍ എത്തിയപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ആര്‍ത്ത് വിളിച്ചു. ദേശീയ ടീമിന്റെ പ്രകടനത്തില്‍ തൃപ്തരാണവര്‍. ക്വാര്‍ട്ടറില്‍ തോറ്റതിന് സങ്കടമില്ല. നിരാശയില്ല. സന്തോഷം മാത്രം. ലോകകപ്പില്‍ ഇത്രയും നല്ല അനുഭവങ്ങള്‍ സമ്മാനിച്ചതിന്. ഇപ്പോഴും തോറ്റെന്ന് വിശ്വസിക്കാത്തവരും ഉണ്ട്.

Full View
Tags:    

Similar News