ചരിത്രം സൃഷ്ടിച്ച് ക്രൊയേഷ്യയുടെ ഫൈനല്‍ പ്രവേശം

ഈ ലോകകപ്പില്‍ ഒരൊറ്റ തോല്‍വി പോലും സ്ലാട്‌കോ ഡാലിച്ചിന്റെ കുട്ടികള്‍ അറിഞ്ഞിട്ടില്ല. ഇനി സ്വപ്ന സാഫല്യത്തിന് മുന്നിലുള്ളത് കലാശപോരാട്ടത്തിന്റെ കടമ്പ മാത്രം...

Update: 2018-07-12 01:44 GMT
Advertising

ചരിത്രത്തില്‍ ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. 1998 ലോകകപ്പ് സെമിയില്‍ തങ്ങളെ പരാജയപ്പെടുത്തിയ ഫ്രാന്‍സിനെയാണ് ഇത്തവണ ഫൈനലില്‍ അവര്‍ക്ക് നേരിടേണ്ടത്.

1991ന് മുമ്പ് യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്ന ബാള്‍ക്കന്‍ പ്രവിശ്യയിലെ രാജ്യം. 1992ല്‍ സ്വതന്ത്ര്യം നേടി. പിന്നീട് കാല്‍പന്ത് കളിയുടെ ലോകത്തേക്ക് പിച്ചവെച്ചു. അതുപക്ഷെ, പല വമ്പന്മാരെയും അട്ടിമറിച്ചുകൊണ്ടും. 1998 ല്‍ ആദ്യ ലോകകപ്പിനെത്തിയപ്പോള്‍ സെമിയും കളിച്ചാണ് അവര്‍ മടങ്ങിയത്. അന്ന് ഡാവര്‍ സുക്കറിനെപ്പോലുള്ള താരങ്ങളടങ്ങിയ ക്രൊയേഷ്യ സെമിയില്‍ ഫ്രാന്‍സിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടു. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ഹോളണ്ടിനെ മുട്ടുകുത്തിക്കാനും അവര്‍ക്കായി.

ये भी पà¥�ें- ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രൊയേഷ്യ ഫൈനലില്‍

പിന്നീട് 2002, 2006, 2014, ലോകകപ്പുകളിലും അവര്‍ ബൂട്ടു കെട്ടിയിറങ്ങി. മൂന്നിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 2010 ല്‍ യോഗ്യത നേടാനായില്ല. ഒടുവില്‍ 2018 ല്‍ ഒരു ചരിത്ര കുതിപ്പിലൂടെ ഫൈനലിസ്റ്റുകളുമായി. ലോകകപ്പിനെത്തുന്ന ടീമുകളില്‍ വളരെ താഴ്ന്ന റാങ്കില്‍ നിന്ന് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമെന്ന പദവിയും ഇതോടെ അവര്‍ സ്വന്തമാക്കി.

ഈ ലോകകപ്പില്‍ ഒരൊറ്റ തോല്‍വി പോലും സ്ലാട്‌കോ ഡാലിച്ചിന്റെ കുട്ടികള്‍ അറിഞ്ഞിട്ടില്ല. യൂറൂഗ്വെക്ക് ശേഷം ഏറ്റവും കുറവ് ജനസംഖ്യയുള്ള ഒരു രാജ്യം ഫൈനലിലെത്തുന്നതും ഇതാദ്യം. 41.50 ലക്ഷം മാത്രമാണ് ക്രൊയേഷ്യയിലെ ജനസംഖ്യ. അവരുടെ സ്വപ്ന സാഫല്യത്തിന് മുന്നില്‍ ഇനിയുള്ളത് കലാശപോരാട്ടത്തിന്റെ കടമ്പ മാത്രം

Full View
Tags:    

Similar News