മോഹന്‍ ബഗാനോട് സമനില പിടിച്ച് ഗോകുലം എഫ്‌സി

കോഴിക്കോട് ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത മോഹന്‍ ബഗാനോട് 1-1നാണ് ഗോകുലം എഫ്.സി സമനില വഴങ്ങിയത്.

Update: 2018-10-27 16:28 GMT

ഐ ലീഗില്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ഗോകുലം എഫ്.സിയ്ക്ക് സമനില. കോഴിക്കോട് ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത മോഹന്‍ ബഗാനോട് 1-1നാണ് ഗോകുലം എഫ്.സി സമനില വഴങ്ങിയത്.

ആദ്യപകുതിയില്‍ ആക്രമണാത്മക ഫുട്ബോളാണ് മോഹന്‍ ബഗാന്‍ കാഴ്ചവെച്ചത്. മത്സരത്തിന്റെ നാല്‍പതാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഉഗാണ്ടന്‍ താരം ഹെന്റി കിസ്സെക്കയാണ് ബഗാനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയില്‍ എസ്. രാജേഷ് കളത്തിലിറങ്ങിയതോടെയാണ് ഗോകുലം എഫ്.സി മത്സരത്തിലേക്ക് തിരിച്ചെത്തി. അരഡസനിലേറെ ഗോളവസരങ്ങളാണ് രണ്ടാം പകുതിയില്‍ ഗോകുലം എഫ്.സി നടത്തിയത്. അതിലൊന്ന് ബഗാന്റെ ഉഗാണ്ടന്‍ താരം കിം കിമയുടെ കാലില്‍ തട്ടി സെല്‍ഗോളാവുകയും ചെയ്തു. ഈ ഗോളോടെയാണ് ഗോകുലം എഫ്.സി സമനില പിടിച്ചത്.

Tags:    

Similar News