യുക്രൈനിന്റെ പട്ടാള നിയമം; ആഴ്സണൽ കളി പ്രതിസന്ധിയിൽ
കപ്പലുകള്‍ പിടിച്ചെടുത്ത റഷ്യന്‍ നടപടിക്കെതിരെ യുക്രൈൻ പട്ടാള നിയമം ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ പൊൾട്ടാവയിലെ ആഴ്സണൽ കളി പ്രതിസന്ധിയിൽ. വ്യാഴായ്ച്ച ഇന്ത്യൻ സമയം രാത്രി 11.30നാണ് കളി തീരുമാനിച്ചിരുന്നത്.
എന്നാൽ കളി തീരുമാനിച്ച രീതിയിൽ തന്നെ മുന്നോട്ടുപോകുമെന്നും വേണ്ട രീതിയിലുള്ള എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും യു.ഇ.എഫ്.എ വ്യക്തമാക്കി.
ഏകദേശം 500ഒാളം ആഴ്സണല്‍ ആരാധകര്‍ ഇതിനകം പോള്‍ട്ടാവിലേക്കു തിരിച്ചിട്ടുണ്ട്. അവരോടെല്ലാം രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രകോപനമുണ്ടാവാന്‍ സാധ്യതയുള്ള യാതൊരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുതെന്നും ഓര്‍മപ്പെടുത്തിയിട്ടുണ്ടെന്ന് യു.ഇ.എഫ്.എ പറയുന്നു.
സ്റ്റേഡിയത്തിനടുത്ത് വിമാനത്താവളമില്ലാത്തതും ആഴ്സണല്‍ കളിക്കാരെ പ്രതിസന്ധിയിലാക്കും. വിമാനത്താവളത്തില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് വീണ്ടും രണ്ടു മണിക്കൂര്‍ എടുക്കും.
17 കളികള്‍ തോല്‍വിയറിയാതെയാണ് ആഴ്‌സണല്‍ വരുന്നത്. കഴിഞ്ഞ കളിയില്‍ കളിക്കാതിരുന്ന ഒസീല്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്.