പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനും ആഴ്‌സണലിനും ടോട്ടനത്തിനും ജയം

ലിവര്‍പൂളിനെതിരായ തോല്‍വിക്ക് ശേഷം ജയം അനിവാര്യമായ മല്‍സരമായിരുന്നു ആഴ്‌സണലിന്. രണ്ടാം പകുതിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ആഴ്‌സണലിന് മികച്ച ജയം ഒരുക്കിയത്.

Update: 2019-01-02 02:08 GMT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതുവല്‍സര പോരാട്ടത്തിലെ ആദ്യ ജയം ലെസ്റ്റര്‍ സിറ്റിക്ക്. മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പറിനും ആഴ്‌സണലിനും മികച്ച വിജയം. ആഴ്‌സണല്‍ ഫുള്‍ഹാമിനെയും ടോട്ടനം കാര്‍ഡിഫ് സിറ്റിയെയും തോല്‍പ്പിച്ചു.

Full View

2019ലെ ആദ്യ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റി എവര്‍ട്ടനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. സൂപ്പര്‍ താരം ജാമി വാര്‍ഡിയാണ് ലെസ്റ്ററിന് വേണ്ടി ഗോള്‍ നേടിയത്.

Full View

രണ്ടാമത്തെ മല്‍സരത്തില്‍ ആഴ്‌സണല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫുള്‍ഹാമിനെ തോല്‍പ്പിച്ചത്. ലിവര്‍പൂളിനെതിരായ തോല്‍വിക്ക് ശേഷം ജയം അനിവാര്യമായ മല്‍സരമായിരുന്നു ആഴ്‌സണലിന്. രണ്ടാം പകുതിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ആഴ്‌സണലിന് മികച്ച ജയം ഒരുക്കിയത്. ആഴ്‌സണലിന് വേണ്ടി ഗ്രനിറ്റ് സാക്കാ, അലക്‌സാന്‍ട്രേ ലക്‌സറ്റ, അരോണ്‍ റംസി, ഒബമയെങ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

Full View

മറ്റൊരു മല്‍സരത്തില്‍ ശക്തരായ ടോട്ടനം ഹോട്‌സ്പര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ചു. ജയത്തോടെ ടോട്ടനം മാഞ്ചര്‍ സിറ്റിയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ടോട്ടനത്തിന് വേണ്ടി ഹാരി കെയ്ന്‍, ക്രിസ്റ്റ്യന്‍ എറിക്‌സന്‍, സണ്‍ ഹോങ് മിന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.

Tags:    

Similar News