മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

കടുപ്പമേറിയ മത്സരത്തില്‍ 2-0ത്തിനായിരുന്നു വിജയം. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തില്‍ ന്യൂ കാസില്‍ ഉയര്‍ത്തിയ പ്രതിരോധക്കോട്ട മാഞ്ചസ്റ്ററിന് തകര്‍ക്കാനായത് 64ാം മിനുട്ടിലാണ്

Update: 2019-01-03 02:01 GMT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. ചെല്‍സി സതാംപ്ടണ്‍ മത്സരവും ബോണ്‍മൗത്ത് വാറ്റ് ഫോര്‍ഡ് മത്സരവും സമനിലയില്‍ കലാശിച്ചു.

Full View

ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ ചുമതലയേറ്റതിന് ശേഷമുള്ള മാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ നാലാം ജയമായിരുന്നു ന്യൂ കാസിലിനെതിരെ നേടിയത്. കടുപ്പമേറിയ മത്സരത്തില്‍ 2-0ത്തിനായിരുന്നു വിജയം. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തില്‍ ന്യൂ കാസില്‍ ഉയര്‍ത്തിയ പ്രതിരോധക്കോട്ട മാഞ്ചസ്റ്ററിന് തകര്‍ക്കാനായത് 64ാം മിനുട്ടിലാണ്. 63 ആം മിനുട്ടില്‍ പകരക്കാരനായെത്തിയ ലുക്കാക്കുവാണ് ഗോള്‍ നേടിയത്. എണ്‍പതാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡ് വിജയം ഉറപ്പിച്ച് രണ്ടാം ഗോളും നേടി.

Advertising
Advertising

മത്സരത്തിന്റെ സിംഹഭാഗവും പന്ത് കൈവശം വെച്ചെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടതോടെയാണ് സതാംപ്ടണോട് ചെല്‍സി സമനില വഴങ്ങിയത്. ചെല്‍സി ലീഗില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. മത്സരം സമനിലയിലായെങ്കിലും സതാംപ്ടണ്‍ തരം താഴ്ത്തല്‍ ഭീഷണിയുടെ വക്കിലാണ്. ഇരുടീമുകളും മത്സരിച്ച് ഗോളുകളടിച്ചതോടെയാണ് ബോണ്‍മൗത്ത് വാറ്റ്‌ഫോര്‍ഡ് മത്സരം സമനിലയിലായത്. ഇരുടീമുകളും മൂന്ന് ഗോളുകള് വീതം അടിച്ചു.

ക്രിസ്റ്റല്‍ പാലസിനോട് വോള്‍വ്‌സ് രണ്ട് ഗോളുകള്‍ക്ക് തോറ്റപ്പോള്‍, വെസ്റ്റ്ഹാം ബ്രൈട്ടന്‍ മത്സരം സമനിലയില്‍ കലാശിച്ചു.

Tags:    

Similar News