ലാ ലിഗാ: ഒന്നാമന്‍ ബാഴ്സ തന്നെ
സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഗെറ്റാഫയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്
Update: 2019-01-07 02:29 GMT
ലാ ലിഗയില്‍ ബാഴ്സലോണക്ക് ജയവും റയല്‍ മാഡ്രിഡിന് തോല്‍വിയും. ബാഴ്സ ഗെറ്റാഫയെ തോല്‍പ്പിച്ചപ്പോള്‍ റയല്‍ മാഡ്രിഡിനെ റയല്‍ സോസിഡാഡ് അട്ടിമറിച്ചത്. സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഗെറ്റാഫയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്. മെസി 20ആം മിനിറ്റിലും സുവാരസ് 39ആം മിനിറ്റിലും ലക്ഷ്യം കണ്ടു.
ജയത്തോടെ ബാഴ്സ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ റയല്‍ മാഡ്രിഡ് സീസണിലെ ആറാം തോല്‍വി ഏറ്റുവാങ്ങി. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ സോസിഡാഡിനോട് തോല്‍വി ഏറ്റുവാങ്ങിയത്.