ഫുട്ബോള്‍ കളിക്കിടെ ഹൃദയാഘാതം; ബ്രസീലിയന്‍ ഇതിഹാസ താരം കഫുവിന്റെ മകന്‍ മരിച്ചു

കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട 30 കാരനായ ഡാനിലോയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Update: 2019-09-05 10:22 GMT

ഫുട്ബോള്‍ കളിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബ്രസീലിയന്‍ ഇതിഹാസ താരം കഫുവിന്റെ മകന്‍ മരണപ്പെട്ടു. സാവോ പോളോയിലെ സ്വവസതിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് ഡാനിലോ കഫുവിന് ഹൃദയാഘാതം അനുഭവപ്പെട്ടത്.

കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട 30 കാരനായ ഡാനിലോയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഫുവിന്റെ മൂന്നു മക്കളില്‍ മൂത്ത മകനായിരുന്നു ഡാനിലോ. കളിക്ക് മുമ്പ് തന്നെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ഇടക്ക് കളിക്കാന്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ കളി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഡാനിലോയ്ക്ക് കടുത്ത നെഞ്ചുവേദനയുണ്ടാവുകയായിരുന്നു.

Advertising
Advertising

Tags:    

Similar News