മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകി ഗാന്ധിഭവനിലെ അമ്മമാർ

പിണറായി വിജയന്റെ പ്രതിനിധി ഗാന്ധിഭവനിൽ നേരിട്ടെത്തിയാണ് തുക കൈപ്പറ്റിയത്.

Update: 2021-03-14 03:56 GMT

മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ. കരകൗശലവസ്തുക്കളും, പാഴ്‍വസ്തുക്കളും ഉപയോഗിച്ചുള്ള ചവിട്ടികളും നിർമിച്ച് വിൽപ്പന നടത്തിയതിൽ നിന്നാണ് തുക സമാഹരിച്ചത്. പിണറായി വിജയന്റെ പ്രതിനിധി ഗാന്ധിഭവനിൽ നേരിട്ടെത്തിയാണ് തുക കൈപ്പറ്റിയത്.

കഴിഞ്ഞ തവണയും പിണറായി വിജയന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകിയത് ഗാന്ധിഭവനിലെ അമ്മമാരായിരുന്നു. തിരുവിതാംകൂർ മുൻ ദിവാനായിരുന്ന സർ സി.പി രാമസ്വാമി അയ്യരുടെ ജേഷ്ഠൻ്റെ ചെറുമകൾ ആനന്ദവല്ലിയമ്മാളിൻ്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ സംഭാവന. ഒൻപത് അമ്മമാർ ചേർന്ന് തിരുവനന്തപുരം എ.കെ.ജി സെൻ്ററിൽ എത്തിയായിരുന്നു അന്ന് തുക കൈമാറിയത്.

ഇത്തവണ കണ്ണൂരിലായതിനാൽ മുഖ്യമന്ത്രിയ്ക്ക് നേരിട്ടെത്തി തുക സ്വീകരിക്കാൻ കഴിഞ്ഞില്ല. നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ വരദരാജൻ ഗാന്ധിഭവനിൽ എത്തി അമ്മമാരിൽ നിന്നും തുക ഏറ്റുവാങ്ങുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ അമ്മമാർ ഈ ആവശ്യം അറിയിച്ചിരുന്നുവെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അറിയിച്ചു.

Full View
Tags:    

Similar News