സൌദി കമ്പനിയിലെ തൊഴിലാളികളുടെ ആദ്യസംഘം തിരിച്ചെത്തി, മലയാളികളില്ല

Update: 2016-09-16 11:27 GMT
Editor : Jaisy
സൌദി കമ്പനിയിലെ തൊഴിലാളികളുടെ ആദ്യസംഘം തിരിച്ചെത്തി, മലയാളികളില്ല

25 പേരാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്

തൊഴില്‍ പ്രതിസന്ധിയിലായ സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളുടെ ആദ്യ സംഘം തിരിച്ചെത്തി. 25 പേരാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. തിരിച്ചെത്തിയവരില്‍ മലയാളികളില്ല.

സൌദി സര്‍ക്കാര്‍ അനുവദിച്ച സൌജന്യ ടിക്കറ്റിലാണ് തൊഴിലാളികള്‍ സൌദി എയര്‍ലൈന്‍സില്‍ ഡല്‍ഹിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഏറെ നാളത്തെ ദുരിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്താനായതിന്റെ സന്തോഷത്തിലാണ് തൊഴിലാളികള്‍

ഇരുന്നൂറോളം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നത്. ഇതില്‍ പാസ്പോര്‍ട്ട് കൈവശമുണ്ടായിരുന്നവരാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. യാത്രാ രേഖകള്‍ ശരിയാകുന്ന മുറക്ക് കൂടുതല്‍ പേരെ നാട്ടിലെത്തിക്കും. പുറപ്പെട്ട സംഘത്തെ വിമാനത്താവളത്തില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് റഹ്മാന്‍ ശൈഖിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യാത്രയപ്പ് നല്‍കിയിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News