എണ്ണയിതര മേഖലയില്‍ വന്‍മുന്നേറ്റവുമായി ദുബൈ

Update: 2017-03-17 03:14 GMT
Editor : admin
എണ്ണയിതര മേഖലയില്‍ വന്‍മുന്നേറ്റവുമായി ദുബൈ

എണ്ണയിതര മേഖലയില്‍ വന്‍മുന്നേറ്റം നടത്തി ദുബൈ. അന്താരാഷ്ട്ര വിപണിയില്‍ തുടരുന്ന എണ്ണവില തകര്‍ച്ചക്കിടയിലാണ് ദുബൈയുടെ നേട്ടം.

എണ്ണയിതര മേഖലയില്‍ വന്‍മുന്നേറ്റം നടത്തി ദുബൈ. അന്താരാഷ്ട്ര വിപണിയില്‍ തുടരുന്ന എണ്ണവില തകര്‍ച്ചക്കിടയിലാണ് ദുബൈയുടെ നേട്ടം. എണ്ണയേതര വിദേശ വാണിജ്യ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ പോയ വര്‍ഷം ഗണ്യമായ നേട്ടമാണ് ദുബൈക്ക് ലഭിച്ചത്. ദുബൈ കസ്റ്റംസാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോയ വര്‍ഷം എണ്ണയേതര ഉല്‍പന്നങ്ങളുടെ വരുമാനത്തിലൂടെ 17 ശതമാനം വര്‍ധനയാണുള്ളത്. ഉല്‍പന്നങ്ങളുടെ കയറ്റുമതി നാല് ദശലക്ഷം ടണിനും മുകളിലാണ്. അന്താരാഷ്ട്ര വ്യാപാര രംഗത്ത് ദുബൈയുടെ പദവി വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ കയറ്റുമതിയിലും ഇറക്കുമതിയിലും ഉണ്ടായിരിക്കുന്ന വര്‍ധന. ഇലക്ടോണിക്സ് ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലാണ് കൂടുതല്‍ വര്‍ധന. പോയ വര്‍ഷം ആദ്യത്തെ മൂന്നു മാസത്തില്‍ മാത്രം മൊബൈല്‍ ഫോണ്‍, ആഡംബര ഉല്‍പന്നങ്ങളുടെ ഇനത്തില്‍ 43 ബില്യന്‍ ദിര്‍ഹമിന്റെ വിദേശ വാണിജ്യമാണുണ്ടായത്. സ്വര്‍ണ വിപണിയിലും മികച്ച പ്രതികരണമായിരുന്നു പോയ വര്‍ഷം.

എണ്ണയിതര വാണിജ്യത്തിന് നേരത്തെ തന്നെ ഊന്നല്‍ നല്‍കാന്‍ സാധിച്ചതാണ് ദുബൈയുടെ മികവ്. സൗദി ഉള്‍പ്പെടെ പല ഗള്‍ഫ് രാജ്യങ്ങളും വൈകിയാണെങ്കിലും സാമ്പത്തിക രംഗത്ത് വൈവിധ്യവത്കരണം കൊണ്ടു വരാനുള്ള തിടുക്കത്തിലാണിപ്പോള്‍. ദുബൈ മോഡലാണ് വിദേശവാണിജ്യം മെച്ചപ്പെടാന്‍ പാതയൊരുക്കിയതെന്ന് ഡിപി വേള്‍ഡ് സിഇഒയും തുറമുഖ കസ്റ്റംസ് ഫ്രീസോണ്‍ ചെയര്‍മാനുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News