നോട്ടുകള്‍ അസാധുവാക്കി; പ്രവാസികളും പ്രതിസന്ധിയില്‍

Update: 2017-03-24 05:35 GMT
നോട്ടുകള്‍ അസാധുവാക്കി; പ്രവാസികളും പ്രതിസന്ധിയില്‍

അടുത്ത രണ്ട് ദിവസങ്ങളില്‍ ബാങ്ക്, എടിഎം പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതു കാരണം നാട്ടിലേക്ക് പണം അയക്കാനും പ്രവാസികള്‍ക്ക് തടസം നേരിടും.

Full View

500, 1000 രൂപ നോട്ടുകള്‍ അസാധുവാണെന്ന് പ്രഖ്യാപിച്ചതോടെ പ്രവാസികളും പ്രതിസന്ധിയിലായി. അടുത്ത രണ്ട് ദിവസങ്ങളില്‍ ബാങ്ക്, എടിഎം പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതു കാരണം നാട്ടിലേക്ക് പണം അയക്കാനും പ്രവാസികള്‍ക്ക് തടസം നേരിടും.

രാത്രി അപ്രതീക്ഷിതമായി വന്ന പ്രഖ്യാപനം പ്രവാസലോകത്തും വലിയ ചലനം തന്നെയാണ് സൃഷ്ടിച്ചത്. ഇന്ത്യക്കാര്‍ കൂടുന്ന ഇടങ്ങളിലെല്ലാം ഇതുതന്നെയായിരുന്നു ചര്‍ച്ച. ഇന്ത്യയിലേക്കുള്ള ധനവിനിമയ സ്ഥാപനങ്ങളെയാണ് പ്രഖ്യാപനം ശരിക്കും വലച്ചത്. അടുത്ത രണ്ട് ദിവസം പണം നാട്ടിലെത്താന്‍ പ്രയാസം നേരിടുമെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. അടിയന്തര കാര്യങ്ങള്‍ക്കായി പണം അയക്കാന്‍ എത്തിയവരാണ് ഇതോടെ ശരിക്കും കുടുങ്ങിയത്.

Advertising
Advertising

ഇതിനു പുറമെ 500, 1000 നോട്ടുകള്‍ കൈവശമുള്ള മലയാളി പ്രവാസികളും ഇത് എങ്ങനെ മാറ്റിയെടുക്കുമെന്ന ഉത്കണ്ഠയിലാണ്. വൈകാതെ തന്നെ ഈ തുക നാട്ടിലെത്തിക്കാനുള്ള വഴികള്‍ ആരായുകയാണ് പലരും. അനധികൃതമായി പണം നാട്ടിലെത്തിക്കുന്ന സംഘങ്ങളാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരുടെ പക്കലുള്ള വന്‍തുക ഔദ്യോഗിക സംവിധാനം മുഖേന മാറ്റിയെടുക്കാനും എളുപ്പമല്ല.

അതേസമയം, യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പു ഫലം നാളെ പുറത്തു വരാനിരിക്കെ ഉണ്ടായ തീരുമാനം പരോക്ഷമായി ഇന്ത്യന്‍ രൂപക്ക് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ രൂപ കരുത്താര്‍ജിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹിലരി ക്ളിന്റണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യന്‍ രൂപക്ക് സംഭവിച്ചേക്കാവുന്ന തിരിച്ചടി വലിയ ഒരളവോളം മറികടക്കാന്‍ രൂപക്ക് കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News