Writer - razinabdulazeez
razinab@321
ദോഹ: ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സിറ്റി എക്സ്ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഷമീൻ ആണ് ജനറൽ സെക്രട്ടറി. അഡ്വ. മുഹമ്മദ് ഇഖ്ബാൽ ട്രഷറർ. സുഹൈൽ ശാന്തപുരം, ഹുസൈൻ കടന്നമണ്ണ, ആഷിഖ് അഹ്മദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാരായി മുഹമ്മദ് ഹനീഫ്, നിസ്താർ പട്ടേൽ, ഹംസ പെരിങ്ങത്തൂർ എന്നിവരെയും ഇന്റേണൽ ഓഡിറ്ററായി റഷീദ് അഹമദിനെയും തെരഞ്ഞെടുത്തു.
മുഹ്സിൻ (ജോയിന്റ് ട്രഷറർ), നസീർ (ടെക്നിക്കൽ ഹെഡ്), അൻവർ ഹുസൈൻ (പി ആർ & മീഡിയ) അബ്ദു റഹീം (മാച്ച് കൺട്രോൾ), ബഷീർ (ഫെസിലിറ്റീസ്) അനസ് മൊയ്‌തീൻ (സ്പോൺസർഷിപ്) ഷാനിബ് ശംസുദ്ദീൻ (ഇവന്റ് മാനേജ്മെന്റ്), മുഹമ്മദ് ഷാനവാസ് (ലൈസൺ ഓഫീസർ), ഫാസിൽ ഹമീദ് (ഗസ്റ്റ് മാനേജ്മെന്റ്), അജ്മൽ അബ്ദുറഹ്മാൻ (റിഫ്രഷ്മെന്റ്) അബ്ബാസ് ഊട്ടി (ടെക്നിക്കൽ സപ്പോർട്ട്), ഷൌക്കത്ത് (ട്രോഫിസ് & അവാർഡ്സ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഡോക്ടർ അബ്ദുൽ സമദ്, റിസ് വാൻ, ആസാദ്, നൗഫൽ ഈസ, സാബിത്ത് തുടങ്ങിയവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.