നാദാപുരം സ്വദേശി ദോഹയിൽ നിര്യാതനായി
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
Update: 2026-01-27 15:35 GMT
ദോഹ: നാദാപുരം വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി (58) ദോഹയിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ മൈമൂനത്ത്. ആബിദ, ലുലുവ, മുഹമ്മത് എന്നിവരാണ് മക്കൾ. സഹോദരങ്ങൾ; ആയിശ, നസീമ, നാസർ, ഇസ്മായിൽ. പിതാവ് പരേതനായ അമ്മത്, ഉമ്മ പാത്തു.
ചൊവ്വ അസ്ർ നമസ്‌കാരത്തിന് ശേഷം അബൂ ഹൂർ മസ്ജിദിൽ മയ്യത്ത് നമസ്‌കാരം നടന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ 9 മണിക്ക് ചെറുമോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.