വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാനാകുന്നില്ല; SIRൽ പ്രവാസികൾക്ക് വോട്ടുചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി

പട്ടികയിൽ പേര് ചേർക്കേണ്ട അവസാന ദിവസമാണ് ഇന്ന്

Update: 2026-01-30 14:16 GMT
Editor : Mufeeda | By : Web Desk

ദോ​ഹ: SIRൽ പ്രവാസികൾക്ക് വോട്ടുചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി. പലർക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാനാകുന്നില്ല. അപേക്ഷ സമർപ്പിക്കാൻ ഖത്തറിലെ SIR സഹായ കേന്ദ്രങ്ങളിൽ എത്തിയ നിരവധി അപേക്ഷകരാണ് പ്രതിസന്ധി നേരിട്ടത്. ഇന്നലെ വൈകിട്ടു മുതലാണ് പ്രതിസന്ധി നേരിടുന്നത്. അപേക്ഷാ ഫോം പൂരിപ്പിച്ചു കഴിഞ്ഞ് സബ്മിറ്റ് ചെയ്യുന്ന വേളയിൽ വീണ്ടും ശ്രമിക്കുക എന്ന സന്ദേശമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫോം സിക്സ് എ വഴിയാണ് പ്രവാസികൾ എസ്ഐആറിൽ പേരു ചേർക്കുന്നത്.

പ്രവാസികൾക്കും SIR പട്ടികയിൽ പേര് ചേർക്കേണ്ട അവസാന ദിനമാണ് ഇന്ന്. പേര് ചേർക്കാനുള്ള സമയപരിധി നീട്ടണമെന്നും പ്രവാസി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. പുതിയ പാസ്പോർട്ട്, വിദേശത്തെ ജനനസ്ഥലം അടയാളപ്പെടുത്തൽ തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും ഇത്തരം അപേക്ഷകൾ സമർപ്പിക്കാൻ ഇനിയും സമയം വേണമന്നാണ് ആവശ്യം. അവസാന സമയമായതു കൊണ്ടു തന്നെ ഗൾഫിലെ എസ്ഐആർ സഹായ കേന്ദ്രങ്ങളിൽ പതിവിൽ കൂടുതൽ തിരക്കും അനുഭവപ്പെടുന്നുണ്ട്. 

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News