ദുബൈയിലെ നോല്‍കാര്‍ഡുകള്‍ ഇനി വാട്ടര്‍ ടാക്‌സി യാത്രക്കും

Update: 2017-04-12 10:08 GMT
ദുബൈയിലെ നോല്‍കാര്‍ഡുകള്‍ ഇനി വാട്ടര്‍ ടാക്‌സി യാത്രക്കും

മറീന പ്രൊമനാഡ്, മറീന വാക്ക്, മറീന മാള്‍, മറീന ടെറസ് എന്നീ സ്‌റ്റേഷനുകളിലാണ് വാട്ടര്‍ ടാക്‌സികള്‍ക്കായി നോല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയത്

Full View

ദുബൈ നഗരത്തില്‍ ബസിലും, മെട്രോയിലും യാത്രക്ക് പണമടക്കാന്‍ ഉപയോഗിക്കുന്ന നോല്‍കാര്‍ഡുകള്‍ ഇനി വാട്ടര്‍ ടാക്‌സി യാത്രക്കും ഉപയോഗിക്കാം. ദുബൈ മറീനയിലെ നാല് സ്‌റ്റേഷനുകളില്‍ ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയതായി ആര്‍ടിഎ അറിയിച്ചു.

മറീന പ്രൊമനാഡ്, മറീന വാക്ക്, മറീന മാള്‍, മറീന ടെറസ് എന്നീ സ്‌റ്റേഷനുകളിലാണ് വാട്ടര്‍ ടാക്‌സികള്‍ക്കായി നോല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയത്. നഗരത്തിലെ ജലഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനാണ് നടപടിയെന്ന് മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഫലാസി പറഞ്ഞു.

Advertising
Advertising

ഈവര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ 3,48,658 യാത്രക്കാരാണ് വാട്ടര്‍ടാക്‌സി പ്രയോജനപ്പെടുത്തിയത്. ഈ ഗതാഗതസംവിധാനത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നിരക്ക് ഈടാക്കാന്‍ പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്. നേരത്തേ ദുബൈ ക്രീക്ക് സ്‌റ്റേഷനല്‍ മാത്രം വാട്ടര്‍ ടാക്‌സികള്‍ക്ക് ഈ സൗകര്യമുണ്ടായിരുന്നുള്ളു.

ദിവസവും രാവിലെ പത്ത് മുതര്‍ രാത്രി പതിനൊന്ന് വരെ 20 മിനിറ്റ് ഇടവിട്ട് വാട്ടര്‍ടാക്‌സി സേവനമുണ്ടാകും. വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെയാണ് സേവനം. ഒരേ സമയം 36 പേര്‍ക്ക് വാട്ടര്‍ ടാക്‌സികളില്‍ യാത്രചെയ്യാം.

Tags:    

Similar News