ആയിരങ്ങളെ ആകര്‍ഷിച്ച് ബ്യൂട്ടിവേള്‍ഡ് മിഡില്‍ ഈസ്റ്റ്

Update: 2017-05-01 13:53 GMT
Editor : admin
ആയിരങ്ങളെ ആകര്‍ഷിച്ച് ബ്യൂട്ടിവേള്‍ഡ് മിഡില്‍ ഈസ്റ്റ്

സൗന്ദര്യവര്‍ധക മേഖലയിലെ ആഗോള സംരംഭകര്‍ അണിനിരക്കുന്ന ഈ വര്‍ഷത്തെ ബ്യൂട്ടി വേള്‍ഡ് മിഡിലീസ്റ്റ് ആയിരങ്ങളെ ആകര്‍ഷിക്കുന്നു.

സൗന്ദര്യവര്‍ധക മേഖലയിലെ ആഗോള സംരംഭകര്‍ അണിനിരക്കുന്ന ഈ വര്‍ഷത്തെ ബ്യൂട്ടി വേള്‍ഡ് മിഡിലീസ്റ്റ് ആയിരങ്ങളെ ആകര്‍ഷിക്കുന്നു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 60 രാജ്യങ്ങളി നിന്നുള്ള കമ്പനികളിലൊന്നാണ് പങ്കെ‌ടുക്കുന്നത്. അറുപത് രാജ്യങ്ങില്‍ നിന്നായി 1530 പ്രദര്‍ശകര്‍ ഈ വര്‍ഷം ബ്യൂട്ടിവേള്‍ഡ് മിഡിലീസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. ഇവയില്‍ 60 സ്ഥാപനങ്ങള്‍ തങ്ങളുടെ പുതിയ ഉല്‍പന്നങ്ങള്‍ മേളയില്‍ ആദ്യമായി അവതരിപ്പിക്കുന്നുണ്ട്. ചര്‍മസംരക്ഷണം, സുഗന്ധം, കേശസംരക്ഷണം, നഖ സംരക്ഷണം, സലൂൺ ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഈവര്‍ഷത്തെ പ്രദര്‍ശനം.മെസെ ഫ്രാങ്ക്ഫര്‍ട്ടാണ് മൂന്നുദിവസം നീളുന്ന മേളയുടെ സംഘാടകര്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News