അനധികൃത താമസം: കുവൈത്തില്‍ 78 വിദേശികള്‍ അറസ്റ്റില്‍

Update: 2017-05-15 10:02 GMT
Editor : admin
അനധികൃത താമസം: കുവൈത്തില്‍ 78 വിദേശികള്‍ അറസ്റ്റില്‍
Advertising

അഹ്മദി ഗവര്‍ണറേറ്റ് സുരക്ഷാ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ മുല്ലയുടെ നേതൃത്വത്തിലത്തെിയ പൊലീസ് സംഘം പ്രദേശങ്ങളിലേക്കുള്ള എല്ലാ വഴികളും ഉപരോധിച്ചാണ് ആളുകളെ പരിശോധിച്ചത്.

അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ 78 വിദേശികൾ പിടിയിലായി. അഹ്മദി ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ആണ് റെയിഡ് നടന്നത്. അഹ്മദി ഗവര്‍ണറേറ്റ് സുരക്ഷാ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ മുല്ലയുടെ നേതൃത്വത്തിലത്തെിയ പൊലീസ് സംഘം പ്രദേശങ്ങളിലേക്കുള്ള എല്ലാ വഴികളും ഉപരോധിച്ചാണ് ആളുകളെ പരിശോധിച്ചത്. രേഖകളിൽ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം 78 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു . സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ റെയ്ഡിൽ 31 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. നിന്ന് ആറ് വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News