ഐഎസ് ബന്ധത്തിന്റെ പേരില്‍ കുവൈത്തിൽ ഫിലിപ്പൈൻ യുവതി കസ്റ്റഡിയില്‍: എംബസി ഇടപെടുന്നു

Update: 2017-05-23 14:29 GMT
ഐഎസ് ബന്ധത്തിന്റെ പേരില്‍ കുവൈത്തിൽ ഫിലിപ്പൈൻ യുവതി കസ്റ്റഡിയില്‍: എംബസി ഇടപെടുന്നു
Advertising

അറസ്റ്റ് സംബന്ധമായ വിശദ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്പൈൻ സ്ഥാനപതി റെനാറ്റോ പെദ്രോ വില്ല വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു.

Full View

ഐഎസ് ബന്ധത്തിന്റെ പേരിൽ കുവൈത്തിൽ ഫിലിപ്പൈൻ യുവതി കസ്റ്റഡിയിലായ സംഭവത്തിൽ എംബസിയുടെ ഇടപെടൽ. അറസ്റ്റ് സംബന്ധമായ വിശദ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്പൈൻ സ്ഥാനപതി റെനാറ്റോ പെദ്രോ വില്ല വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. യുവതിയുടെ സുരക്ഷാ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട അംബാസഡർ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഫിലിപ്പൈൻസ് കുവൈത്തിനൊപ്പമെന്നും വ്യക്തമാക്കി.

ലിവാനി അസ്വിലോ എന്ന ഫിലിപ്പൈൻ യുവതിയെ ഐഎസ് ബന്ധമാരോപിച്ചു കഴിഞ്ഞ ആഴ്ച കുവൈത്ത് രാജ്യ സുരക്ഷാ വിഭാഗം കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് സംബന്ധിച്ച വാർത്തകൾ വന്നയുടനെ കുവൈത്തിലെ ഫിലിപ്പൈൻ അംബാസഡർ റെനാറ്റോ പെദ്രോ എംബസി ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യുകയും ആവശ്യമായ നടപടികൾക്കു നിർദേശം നൽകുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടു യുവതിയെ കാണുന്നതിനുള്ള സാധ്യതകൾ അന്വേഷിച്ചു വരികയാണെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. യുവതിയെ കുറിച്ചുള്ള പൂർണ വിവരങ്ങളും അറസ്റ്റുമായി ബന്ധപ്പെട്ട വിശദശാംശങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു അംബാസഡർ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട്.

തീവ്രവാദത്തിനെതിരെ കുവൈത്ത് കൈക്കൊള്ളുന്ന നടപടികൾക്കു തന്റെ രാജ്യത്തിന്റെ പൂർണ പിന്തുണ ഉറപ്പു നൽകിയതായും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അംബസാഡർ റെനാറ്റോ പെദ്രോ പറഞ്ഞു ലിബിയയിൽ ദാഇശ് സംഘത്തോടൊപ്പം പ്രവർത്തിക്കുന്ന ഭർത്താവുമായി ടെലിഗ്രാം ആപ്ലികേഷൻ വഴി നടത്തിയ സംഭാഷണങ്ങളാണ് ഫിലിപ്പൈൻ യുവതിയുടെ അറസ്റ്റിനു വഴിയൊരുക്കിയത്. സോമാലിയൻ പൗരനായ ഭർത്താവിന്റെ ഉപദേശമനുസരിച്ചു ചാവേർ ആക്രമണം നടത്തുന്നതിനായാണ് താൻ കുവൈത്തിലെത്തിയതെന്നും ആക്രമണത്തിനായി സ്ഫോടക വസ്തുക്കൾ കാത്തിരിക്കുകയായിരുന്നു എന്നും യുവതി സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

Tags:    

Similar News