കുവൈത്തില്‍ വിദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ്‌ വര്‍ദ്ധിപ്പിച്ചേക്കും

Update: 2017-06-16 00:14 GMT
Editor : admin
കുവൈത്തില്‍ വിദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ്‌ വര്‍ദ്ധിപ്പിച്ചേക്കും

കുവൈത്തില്‍ വിദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ക്ക് 15 മുതൽ 20 ശതമാനം വരെ ഫീസ്‌ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശം ആരോഗ്യമന്ത്രിയുടെ പരിഗണനയിൽ

Full View

കുവൈത്തില്‍ വിദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ക്ക് 15 മുതൽ 20 ശതമാനം വരെ ഫീസ്‌ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശം ആരോഗ്യമന്ത്രിയുടെ പരിഗണനയിൽ. രാജ്യത്ത് സന്ദർശനം നടത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത് ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങൾ ഈ വർഷം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് അൽ സഹലാവി വെളിപ്പെടുത്തി.

പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് അൽ സഹലാവി ഇക്കാര്യം സൂചിപ്പിച്ചത്. സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾക്ക് 15 മുതൽ 20 ശതമാനം വരെ നിരക്ക് വർദ്ധന നടപ്പാക്കി കൊണ്ടുള്ള ആരോഗ്യ മന്ത്രിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പൊതു മേഖലാ ജീവനക്കാരായ വിദേശികൾക്ക് മാത്രമായി സേവനങ്ങൾ പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെയും ഗാർഹിക മേഖലയിലെയും ജോലിക്കാരുടെ ചികിത്സാ കാര്യങ്ങൾ ഇൻഷുറൻസ് കമ്പനിയുടെ സഹായത്തോടേ പ്രത്യേക ആശുപത്രികളിലേക്ക് മാറ്റും. പ്രത്യേക ഇൻഷുറൻസ് ആശുപത്രികളുടെ നിർമാണം പൂർത്തിയായാലാണ് ഇക്കാര്യം നടപ്പിലാക്കുക.

Advertising
Advertising

രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി അരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 700 കിടക്കകള്‍ വീതമുള്ള മൂന്ന് ആശുപത്രികളാണ് പരിഗണനയിലുള്ളത്. വിദേശികളുടെ ആരോഗ്യ ഇൻഷുരൻസിനായി ഷെയർ ഹോൽടിംഗ് കമ്പനിക്ക് കീഴിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കും സ്വകാര്യ മേഖലയില ജോലി ചെയ്യുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുരൻസ് സേവനങ്ങൾ നിർവഹിക്കുക ഈ സ്ഥാപനമായിരിക്കും. സന്ദര്‍ശക വിസയിലെത്തുന്നവർക്ക് ഈ വർഷം അവസാനം മുതൽ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്നും ഖാലിദ് അൽ സഹ്ലാവി പറഞ്ഞു. അതേസമയം സന്ദർശകരുടെ ഇന്‍ഷൂറസ് പ്രീമിയം എത്രയായിരിക്കണമെന്നത് തീരുമാനമായിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News