റിയാദ് ഫുട്‌ബോൾ അസോസിയേഷന് പുതിയ സാരഥികൾ

Update: 2026-02-15 07:57 GMT

റിയാദ്: റിയാദിലെ പ്രവാസി ഫുട്‌ബോൾ ക്ലബ്ബുകളുടെ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും വേദിയായ റിയാദ് ഫുട്‌ബോൾ അസോസിയേഷൻ (റിഫ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡന്റ് ബഷീർ ചെലേമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് രണ്ട് വർഷത്തേക്കുള്ള സാരഥികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായി നബീൽ പാഴൂർ (പ്രസിഡന്റ് ) നസീബ് പുത്തൻ പീടിക (ജനറൽ സെക്രട്ടറി) മുഹമ്മദ് ഫൈസൽ (ട്രഷറർ) ഷക്കീൽ തിരൂർക്കാട് (ടെക്‌നിക്കൽ ചെയർമാൻ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

അഡൈ്വസറി ബോർഡ് അംഗം അബ്ദുല്ല വല്ലാഞ്ചിറ വരണാധികാരിയായിരുന്നു. ജനറൽ സെക്രട്ടറി സൈഫു കരുളായി വാർഷിക റിപ്പോർട്ടും ട്രഷറർ അബ്ദുൽ കരീം പയ്യനാട് ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഷക്കീൽ തിരൂർക്കാട് നന്ദി പ്രകാശനം നിർവ്വഹിച്ചു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News