കുവൈത്ത് മാനവ വിഭവശേഷി വകുപ്പ് സേവനനിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

Update: 2017-07-14 12:01 GMT
Editor : admin
കുവൈത്ത് മാനവ വിഭവശേഷി വകുപ്പ് സേവനനിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

തൊഴില്‍ പെര്‍മിറ്റ് ഇഷ്യു ചെയ്യല്‍ പുതുക്കല്‍, വിസ ട്രാന്‍സ്ഫര്‍ എന്നിവക്കുള്ള ഫീസിനത്തില്‍, ജിസിസിയിലെ ഇതര അംഗരാജ്യങ്ങളിലേതിനു സമാനമായി വര്‍ദ്ധന നടപ്പാക്കാനാണ് നീക്കം. ജൂണ്‍ ആദ്യവാരത്തോടെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും...

സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കുവൈത്ത് മാനവ വിഭവ ശേഷി വകുപ്പ്. തൊഴില്‍ പെര്‍മിറ്റ് വിതരണം പുതുക്കല്‍, വിസമാറ്റം എന്നിവയ്ക്ക് ഫീസ് വര്‍ദ്ധന ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വര്‍ക്ക്‌പെര്‍മിറ്റ് ലഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയതായും മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു.

Advertising
Advertising

മാന്‍ പവര്‍ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തൊഴില്‍ പെര്‍മിറ്റ് ഇഷ്യു ചെയ്യല്‍ പുതുക്കല്‍, വിസ ട്രാന്‍സ്ഫര്‍ എന്നിവക്കുള്ള ഫീസിനത്തില്‍, ജിസിസിയിലെ ഇതര അംഗരാജ്യങ്ങളിലേതിനു സമാനമായി വര്‍ദ്ധന നടപ്പാക്കാനാണ് നീക്കം. ജൂണ്‍ ആദ്യവാരത്തോടെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്.

വിദേശികള്‍ക്ക് ആദ്യ തവണ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ നിലവില്‍ 2 ദിനാര്‍ ആണ് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാന്‍ പവര്‍ പബ്ലിക് അതോറിറ്റി ഈടാക്കുന്നത്. ഇത് 50 ദിനാര്‍ ആയി വര്‍ദ്ധിക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു കമ്പനി മാറുന്നതിന്റെ ഭാഗമായി തൊഴില്‍ പെര്‍മിറ്റ് മാറ്റുന്നതിനും 50 ദിനാര്‍ ഫീസ് നല്‍കേണ്ടിവരും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനും നിലവില്‍ 2 ദിനാര്‍ ആണ് ഓരോ തൊഴിലാളിയും മാന്‍ പവര്‍ അതോറിറ്റിയില്‍ അടക്കേണ്ടത്. ഇത് 10 ദിനാറായാണ് വര്‍ദ്ധിക്കുക.

ഏകീകൃത തൊഴില്‍ കരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വരെ നിരക്കു വര്‍ധന നടപ്പിലായിട്ടില്ല. ആദ്യ തവണ തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ സ്‌പോന്‍സര്‍ 250 ദിനാര്‍ ബാങ്ക് ഗ്യാരണ്ടി നല്കണമെന്ന നിബന്ധന തൊഴിലുടമകളുടെ പരാതിയെ തുടര്‍ന്ന് എടുത്തുമാറ്റിയിരുന്നു. അതിനിടെ അഞ്ചു വിദേശരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയതായി മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു. പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഇറാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് നിയന്ത്രണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News