പശ്ചിമേഷ്യയിലെ സജീവമായ വായ്പാ മൂലധന വിപണി ഖത്തറെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ വിവിധ കമ്പനികള്‍ ആര്‍ജിച്ചെടുത്ത വായ്പാ മൂലധന ശേഷി 31 ശതമാനം വരുമെന്ന് തോംസണ്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമേഷ്യയിലെ ഏറ്റവും സജീവമായ വായ്പാ മൂലധന വിപണി ഖത്തറെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ കമ്പനികള്‍ ആര്‍ജിച്ചെടുത്ത വായ്പാ മൂലധന ശേഷി 31 ശതമാനം വരുമെന്ന് തോംസണ്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തോംസണ്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ടനുസരിച്ച് 41 ശതമാനമാണ് ഖത്തറിലെ വായ്പ മൂലധന വിപണിയുടെ തോത് .ഈ വര്‍ഷം ആദ്യ പകുതിയില്‍ പശ്ചമേഷ്യയില്‍ മൊത്തമായി 32.9 ബില്യന്‍ യു.എസ് ഡോളര്‍ വായ്പയായി വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരിയുടെയും അനുബന്ധ ഇപാടുകളുടെ വിതരണവും കൂടി യു.എസ്. ഡോളര്‍ 1.1 ബില്യന്‍ ഡോളറാണ്. പശ്ചിമേഷ്യന്‍ വിപണിയിലെ സജീവമായ മേഖല ടെക്നോളജി രംഗമാണ്. ഇവയില്‍ യൂബര്‍ ടെക്നോളജീസില്‍ സൗദി അറേബ്യയുടെ 3.5 ബില്യന്‍ യു.എസ് ഡോളറിന്റെ നിക്ഷേപമാണ് ഏറ്റവും വലുത് .വായ്പാ മൂലധന വിപണിയില്‍ പശ്ചിമേഷ്യയില്‍ ഖത്തറിനു പിറകില്‍ രണ്ടാം സ്ഥാനത്തായി യു.എ.ഇയും മൂന്നാംസ്ഥാനത്ത് ഒമാനുമാണ്. ഇന്റര്‍നാഷനല്‍ ഡെബ്റ്റ് ഇഷ്വന്‍സ് 10 ശതമാനം വായ്പകള്‍ അനുവദിച്ച് 2016 ആദ്യ പകുതിയോടെ 19.4 ബില്യന്‍ ഡോളര്‍ വിതരണം ചെയ്തു.