സ്കൂളുകള്‍ തുറന്നു: കുവൈത്ത് വീണ്ടും ഗതാഗതക്കുരുക്കിലേക്ക്

Update: 2017-10-30 15:31 GMT
സ്കൂളുകള്‍ തുറന്നു: കുവൈത്ത് വീണ്ടും ഗതാഗതക്കുരുക്കിലേക്ക്
Advertising

വാഹനപ്പെരുപ്പമാണ് കുവൈത്തിലെ ഗതാഗത പ്രശ്‌നത്തിന്റെ

Full View

സ്ക്കൂളുകള്‍ തുറന്നതോടെ കുവൈത്ത് വീണ്ടും ഗതാഗതക്കുരുക്കിലേക്ക്. സ്‌കൂളിലേക്കും തിരിച്ചും ഉള്ള വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ഞായറാഴ്ച രാവിലെയും ഉച്ച നേരത്തും കുവൈത്ത് നിരത്തുകളില്‍ ദൃശ്യമായത്. വാഹനപ്പെരുപ്പമാണ് കുവൈത്തിലെ ഗതാഗത പ്രശ്‌നത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1,925,168 വാഹനങ്ങളാണ് കുവൈത്തിൽ ഉള്ളത്. ഇതിൽ 1,552,738 എണ്ണം സ്വകാര്യ വാഹനങ്ങളാണ്. ഇവ കൂടാതെ 245,626 പിക്കപ്പ് വാഹനങ്ങളും 28,722 ബസ്സുകളും 17,458ടാക്‌സികളും നിരത്തിലോടുന്നുണ്ട്. ഓരോ 366 സിവിലിയൻ വാഹനത്തിനും ഒരു പോലീസ് കാർ എന്ന തോതിൽ. ട്രാഫിക് വിഭാഗം സേവനത്തിനും ഗതാഗത നിയന്ത്രണത്തിനും ആയി പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂൾ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ് വസ്തുത. ഓരോ വർഷവും വർധിച്ചു വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്കു കഴിയാത്തതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്

2015ൽ മാത്രം 87,796 വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങിയത്. പ്രതിവർഷം 4.8 വർധനയാണ് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. ഓരോ വർഷവും ഇഷ്യൂ ചെയ്യപ്പെടുന്ന ലൈസന്സുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതി വിവരക്കണക്ക് വ്യക്തമാക്കുന്നത്. 84,543 ഡ്രൈവിംഗ് ലൈസന്‍സുകളാണ്‌ കഴിഞ്ഞ വർഷം മാത്രം ഇഷ്യൂ ചെയ്തത്. ഗതാഗത കുരുക്ക്‌ പരിഹരിക്കാൻ വിദ്യാലയങ്ങളുടെ പ്രവൃത്തി സമയം മാറ്റണമെന്ന നിർദേശം നേരത്തെ ഉയർന്നു വന്നിരുന്നു. സ്‌കൂൾ, കോളേജ്, ഓഫീസ് എന്നിവ വ്യത്യസ്ത സമയങ്ങളിൽ ആരംഭിക്കുന്നതിലൂടെ റോഡിലെ തിരകക് കുറക്കാൻ കഴിയുമെന്നാണ് നിർദേശം മുന്നോട്ടു വെച്ചവർ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News