റോഡ് സുരക്ഷക്ക് പ്രാധാന്യം നല്‍കി ഖത്തര്‍

Update: 2017-11-15 18:38 GMT
റോഡ് സുരക്ഷക്ക് പ്രാധാന്യം നല്‍കി ഖത്തര്‍

റോഡപകടങ്ങള്‍ കുറക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ലോകത്ത് 49 ാം സ്ഥാനത്തുള്ള ഖത്തറിന് ജി.സി.സി യില്‍ ഒന്നാം സ്ഥാനമാണുള്ളത്

Full View

കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് ഖത്തറില്‍ ജനസംഘ്യാനുപാതികമായ വാഹനാപകട നിരക്ക് കാര്യമായി കുറക്കാന്‍ സാധിച്ചിട്ടുണ്ട്. കണിശമായ സുരക്ഷാ നിയമങ്ങളും കനത്ത പിഴയുമാണ് സുരക്ഷിതമായ ഡ്രൈവിംഗിന് വഴിയൊരുക്കുന്നത്.

20 വര്‍ഷത്തിനകം പത്തിരട്ടി വാഹനങ്ങള്‍ വര്‍ദ്ധിച്ച ഖത്തറില്‍ പുതിയ നിരത്തുകളും പാതകളും നിരവധി വന്നെങ്കിലും ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ പ്രയാസപ്പെടുകയാണ്. അതേസമയം രണ്ട് പതിറ്റാണ്ടിനിപ്പുറം റോഡപകടനിരക്ക് കാര്യമായി കുറക്കാനായിട്ടുണ്ട്. കണിശമായി നടപ്പിലാക്കി വരുന്ന പ്രായോഗിക ഗതാഗത നിയമങ്ങളാണ് ഇതിനു പ്രധാന കാരണം .

റോഡപകടങ്ങള്‍ കുറക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ലോകത്ത് 49 ാം സ്ഥാനത്തുള്ള ഖത്തറിന് ജി.സി.സി യില്‍ ഒന്നാം സ്ഥാനമാണുള്ളത്. സുരക്ഷക്ക് എപ്പോഴും മുന്‍ഗണന നല്‍കി വരുന്നതിനാല്‍ ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് തരപ്പെടുത്തുന്നതും എളുപ്പമല്ല. 2022 ഓടെ അപകട നിരക്ക് തീരെ കുറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കിവരുന്നത്.

Tags:    

Similar News