ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാന്‍ സൌദിയുടെ തീരുമാനം

Update: 2017-11-21 20:24 GMT
Editor : Jaisy
ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാന്‍ സൌദിയുടെ തീരുമാനം

ബാരലിന് 0.65 ഡോളറാണ് ഡിസംബര്‍ മുതല്‍ വര്‍ധിപ്പിക്കുക

ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാന്‍ സൌദി തീരുമാനിച്ചു. ബാരലിന് 0.65 ഡോളറാണ് ഡിസംബര്‍ മുതല്‍ വര്‍ധിപ്പിക്കുക. ഇതോടെ ഏഷ്യയിലെ സൌദിയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയിലും ചൈനയിലും എണ്ണവില ഗണ്യമായി ഉയരും.

സൗദി അരാംകോ എണ്ണ വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കമ്പനികളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. കരാറനുസരിച്ച് വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിന് ബാരലിന് 0.65 ഡോളര്‍ നിരക്കിലാണ് വര്‍ധനവ്. ദുബൈ, മസ്കത്ത് വിലയുമായി തുലനം ചെയ്യുമ്പോള്‍ 1.25 ഡോളര്‍ കൂടുതലാണ് സൗദിയുടെ വില. ഇതനുസരിച്ച് 2014 സെപ്തംബറിന് ശേഷമുള്ള ഏറ്റവും കൂടിയ വിലയായിരിക്കും ഡിസംബറില്‍.

Advertising
Advertising

പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തിനും 0.90 വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഒപെക് കൂട്ടായ്മയിലെ എണ്ണ ഉല്‍പാദന രാഷ്ട്രങ്ങളും റഷ്യ ഉള്‍പ്പെടെ ഒപെകിന് പുറത്തുള്ള പത്ത് രാജ്യങ്ങളും സഹകരിച്ച് എണ്ണ ഉല്‍പാദന നിയന്ത്രണത്തിലാണ്. ഇത് 2018 അവസാനം വരെ നീട്ടാനുള്ള നടക്കുന്നതിനിടെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയില്‍ വില അരാംകോ വര്‍ധിപ്പിച്ചത്. അറബ് ക്രൂഡ് ഓയിലിന്റെ എക്സലന്റ് ഇനത്തിലുള്ള എണ്ണക്ക് വിപണിയില്‍ 45 സെന്റും സാധാരണ അറബ് ക്രൂഡ് ഓയിലിന് 65 സെന്‍റും വില വര്‍ധിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News