എണ്ണവിലയിടിവിനെ മറിക്കാന്‍ ഗള്‍ഫ് ഭരണകൂടങ്ങള്‍ക്കാകുമെന്ന് എംഎ യൂസുഫലി

Update: 2017-11-28 04:08 GMT
Editor : Subin
എണ്ണവിലയിടിവിനെ മറിക്കാന്‍ ഗള്‍ഫ് ഭരണകൂടങ്ങള്‍ക്കാകുമെന്ന് എംഎ യൂസുഫലി
Advertising

അടുത്ത ഒരു വര്‍ഷത്തിനകം ഖത്തറില്‍ 500 ദശലക്ഷം റിയാല്‍ മുതല്‍ മുടക്കില്‍ നാലു പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്നും എംഎ യൂസുഫലി പറഞ്ഞു...

Full View

എണ്ണവിലയിടിവിനെ മറിക്കാന്‍ ഗള്‍ഫ് ഭരണകൂടങ്ങള്‍ക്കാകുമെന്നും നേരത്തെ നാല് തവണ സമാനമായ സാഹചര്യങ്ങള്‍ ഗള്‍ഫ് തരണം ചെയ്തിട്ടുണ്ടെന്നും എംകെ ഗ്രൂപ്പ് എംഡി എംഎ യൂസുഫലി ദോഹയില്‍ പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനകം ഖത്തറില്‍ 500 ദശലക്ഷം റിയാല്‍ മുതല്‍ മുടക്കില്‍ നാലു പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണവിലക്കുറവിനെ മറിടകക്കാവുന്ന സാമ്പത്തികാസൂത്രണമാണ് ഗള്‍ഫ് ഭരണകൂടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എംകെ ഗ്രൂപ്പ് എംഡി, എംഎ യൂസുഫലി പറഞ്ഞു. മുമ്പ് നാലു തവണ ഇതേ സാഹചര്യം നേരിട്ടപ്പോഴും മറികടന്ന് മുന്നോട്ടു പോകാന്‍ ഗള്‍ഫിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹ ഡി റിംഗ് റോഡില്‍ ലുലു റീജ്യനല്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 6 ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി ചില്ലറ വ്യാപാര രംഗത്ത് ഖത്തറില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ലുലു ഗ്രൂപ്പ് അടുത്ത ഒരു വര്‍ഷത്തിനകം തന്നെ നാല് പുതിയ മാളുകള്‍ ആരംഭിക്കാനിരിക്കെയാണെന്ന് എം കെ ഗ്രൂപ്പ് എം ഡി എം എ യൂസുഫലി പറഞ്ഞു. മസീലയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് രണ്ട് മാസത്തിനകം ആരംഭിക്കുമെന്നും തുടര്‍ന്ന് മൈദറില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശേഷിക്കുന്ന രണ്ടു ശാഖകള്‍ എവിടെയെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇവക്കെല്ലാംകൂടി 500 ദശലക്ഷം റിയാല്‍ നിക്ഷേപമാണ് ഖത്തറില്‍ നടത്തുക. ദോഹ ഡി റിംഗ് റോഡില്‍ ലുലു റീജ്യനല്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശി പ്രമുഖരും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും പങ്കെടുത്ത ചടങ്ങില്‍ എംകെ ഗ്രൂപ്പ് ഒഫീഷ്യലുകളും സന്നിഹിതരായി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News